Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാളെ പുതിയ അധ്യായന വർഷത്തിന് തുടക്കം.

02 Jun 2024 17:57 IST

santhosh sharma.v

Share News :

വൈക്കം: പുതിയ അധ്യായന വർഷത്തിലേക്ക് എത്തുന്ന കുട്ടികളെ വരവേൽക്കാൻ ഒരുങ്ങി വൈക്കത്തെ വിവിധ സ്‌കൂളുകൾ. പ്രവേശനോത്സവം നാടിൻ്റെ ഉത്സവമാക്കി മാറ്റാനുള്ള തയാറെ ടുപ്പിലാണ് മിക്ക സ്കൂളുകളും. വടയാർ ഇളങ്കാവ് ഗവ. യുപി സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ ശുചീകരിച്ച് മതിലും സ്കൂളിന്റെ ഭിത്തിയുമെല്ലാം കഴുകി കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ വർണ്ണാഭമാക്കി.സ്കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കി. പിടിഎ പ്രസിഡന്റ് എൻ.ആർ.റോഷിൻ, വൈസ് പ്രസി ഡന്റ് സി.എൻ.സന്തോഷ് എന്നി വരുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനം നടത്തിയത്. നവാഗതരെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അക്കരപ്പാടം ഗവൺമെന്റ് യു.പി സ്കൂളും ഗ്രാമവും. ഇത്തവണ നഴ്സറിയിൽ 51 വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. രണ്ട് യു.കെ.ജി ക്ലാസുകൾ കുട്ടികളെ വരവേൽക്കാൻ തയ്യാറായിരിക്കുന്നു. 41 വിദ്യാർത്ഥികൾ പുതുതായി അഡ്മിഷൻ എടുക്കുകയും ചെയ്തതോടെ സ്കൂളിൽആകെ വിദ്യാർത്ഥികളുടെ എണ്ണം 220 ആയി.

സംസ്ഥാന തലത്തിൽ മികച്ച പി ടി എ ക്കുള്ള ഒന്നാം സ്ഥാനം നേടിയത് അക്കരപ്പാടം ഗവ യുപി സ്കൂൾ ആയിരുന്നു. സംസ്ഥാന തല മികവ് അവതരണത്തിന് തെരഞ്ഞെടുത്ത വിദ്യാലയം കൂടിയാണ് അക്കരപ്പാടം യു പി എ സ്. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ്റെയും അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ സ്കൂൾ വർണ്ണാഭമാക്കി. നവാഗതർക്ക് പഠനോപകരണങ്ങളും മധുര പലഹാരങ്ങളും അടക്കമുള്ളവ നൽകി വരവേൽക്കാനാണ് മിക്ക സ്കൂളുകളും ഒരുങ്ങുന്നത്.

Follow us on :

More in Related News