Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനയ്ക്ക് പകരമാവാന്‍ മറ്റൊന്നിനും കഴിയില്ലെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്.

08 Jul 2025 19:05 IST

Jithu Vijay

Share News :

മലപ്പുറം : വായനാ പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന മനുഷ്യന്റെ ചിന്താശേഷി വര്‍ധിപ്പിക്കും. തീരുമാനമെടുക്കാനുള്ള കഴിവ് വളര്‍ത്താനും അറിവ് വര്‍ധിപ്പിക്കാനും വായന സഹായകമാവും. സാമൂഹിക മാധ്യമങ്ങളുടെ കാലഘട്ടത്തിലും വായനയുടെ പ്രാധാന്യം കുറയുന്നില്ല. വായനയ്ക്ക് പകരമാവാന്‍ മറ്റൊന്നിനും കഴിയില്ല. സാങ്കേതിക വിദ്യ വളര്‍ന്നെങ്കിലും പുസ്ത വായന കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി സഫറുള്ള മുഖ്യപ്രഭാഷണം നടത്തി. വായനയിലൂടെ ലഭിക്കുന്നത് അറ്റമില്ലാത്ത അറിവാണെന്ന് അദ്ദേഹം പറഞ്ഞു.


വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസ രചന മത്സരത്തിലെ വിജയികളായ ഫാത്തിമത്ത് സുഹറ ( പത്താം തരം, ജിഎംവിഎച്ച്എസ്എസ് വേങ്ങര), എംപി ഹസീന (പ്ലസ് വണ്‍, ജിഎച്ച്എസ്എസ് കടുങ്ങപുരം), എംകെ രമണി (പ്ലസ് ടു, ജിഎച്ച്എസ്എസ് കടുങ്ങപുരം) എന്നിവര്‍ക്ക് കളക്ടര്‍ ഉപഹാരം നല്‍കി. സാക്ഷരതാ മിഷന്‍ അസി. കോഡിനേറ്റര്‍ അബ്ദുല്‍ റഷീദ് ചോല പ്രതിജ്ഞ ചൊല്ലികൊടുത്തു. ലൈബ്രററി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ കെആര്‍ നാന്‍സി, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി ജാഫര്‍ കക്കൂത്ത് എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ദീപ ജയിംസ് സ്വാഗതവും അസി. കോഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.

Follow us on :

More in Related News