Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുരക്ഷിത പ്രസവം ക്യാമ്പയിൻ ന്റെ ഭാഗമായി തെരുവുനാടകം സംഘടിപ്പിച്ചു

25 Apr 2025 16:31 IST

Jithu Vijay

Share News :

കോട്ടക്കൽ : ജില്ല ആരോഗ്യവകുപ്പിന്റെയും പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വീടുകളിൽ നടക്കുന്ന പ്രസവങ്ങളിലെ അപകട സാധ്യതകൾ ബോധ്യപ്പെടുത്തുന്നതിനും ആശുപത്രികളിൽ വെച്ചുള്ള പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി തെരുവ് നാടകം സംഘടിപ്പിച്ചു. കുറ്റിപ്പാല അങ്ങാടിയിൽ രാവിലെ 9 മണിക്ക് ആയിരുന്നു സൈന്തവാസ് മീഡിയ ചെങ്ങന്നൂർ ന്റെ സുരക്ഷിത പ്രസവം എന്ന് തെരുവ് നാടകം അരങ്ങേരിയത്.


പരിപാടി പെരുമണ്ണക്ലാരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി ഷംസു പുതുമ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ ജാനിഫ് കെ എം, വാർഡ് മെമ്പർമാരായ സഫ്‌വാൻ പാപ്പാലി, ഷാജു കാട്ടകത്ത്, PHN ഇൻ ചാർജ് സുനിമോൾ എന്നിവർ സംസാരിച്ചു.


പഞ്ചായത്ത്‌ പരിധിയിൽ ഉള്ള എല്ലാ ഗർഭിണികളും കുടുംബരോഗ്യകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തു എന്ന് ഉറപ്പു വരുത്തണമെന്നും, ഒരു യോഗ്യതയും ഇല്ലാത്ത ആളുകൾ വീട്ടിൽ വന്നു പ്രസവം എടുക്കുന്നത് കുഞ്ഞിന്റെയും മാതാവിന്റെയും ജീവന് ഒരുപോലെ ഭീഷണിആണെന്നും അമിത രക്തസ്രാവം കാരണം സ്ത്രീകൾ മരണപെടാനും ശ്വാസ തടസം മൂലം കുഞ്ഞു മരണപെടുകയോ അല്ലെങ്കിൽ ബുദ്ധിമാന്ദ്യം ഉണ്ടാകുകയോ ചെയ്യാനുള്ള സാധ്യത ഏറെ ആണെന്നും ഇതിന്മേൽ ജനങ്ങൾ ബോധവാന്മാരാകണമെന്നും മെഡിക്കൽ ഓഫീസർ ഡോ ജാനിഫ് കെ എം അറിയിച്ചു.

Follow us on :

More in Related News