Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 20:00 IST
Share News :
തിരൂരങ്ങാടി : പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം കായിക, റെയിൽവേ, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക പി.ഷീജ സ്വാഗതം പറഞ്ഞു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, എ.ആർ.നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ, വൈസ് പ്രസിഡൻറ് ശ്രീജ സുനിൽ, ബ്ലോക്ക് മെമ്പർ എ.പി അബ്ദുൽ അസീസ്, എ.ഇ.ഒ ടി.പ്രമോദ് കുമാർ, ബി.പി.സി കെ.എം നൗഷാദ്, പിടിഎ പ്രസിഡണ്ട് കെ.ജിനേഷ് എന്നിവർ പ്രസംഗിച്ചു. അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ പി.ഡബ്ളിയൂ. ഡി ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരണം നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാവിരുന്നും അരങ്ങേറി.
Follow us on :
More in Related News
Please select your location.