Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡ് നാടിനു സമർപ്പിച്ചു

28 Sep 2024 20:22 IST

- SUNITHA MEGAS

Share News :




കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ 50 ശതമാനം അഞ്ചു വർഷം കൊണ്ട് ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും മൂന്നേകാൽ വർഷം കൊണ്ട് അത് നേടിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. 

ഏഴുകോടി രൂപ ചെലവിട്ടു ആധുനിക രീതിയിൽ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സഹകരണം- ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബി എം ബി സി നിലവാരത്തിൽ നവീകരിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. നീണ്ടൂരിലെ കൈപ്പുഴക്കാറ്റ് ടൂറിസം പദ്ധതിയുടെ സാങ്കേതികാനുമതിക്കായുള്ള നടപടികൾ പൂർത്തിയാക്കി എന്നും മന്ത്രി പറഞ്ഞു.

 കല്ലറ -നീണ്ടൂർ റോഡിൽ നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കുറുപ്പന്തറ വരെയുള്ള പ്രധാന റോഡിന്റെ 4.5 കിലോമീറ്റർ വരുന്ന ഭാഗത്തെ നിർമാണമാണ് നിലവിൽ പൂർത്തിയാക്കിയത്. 5.5 മീറ്റർ വീതിയിലാണ് നവീകരണം.  

എം.പി. മാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, നീണ്ടൂർ ബ്ളോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷെനി ഷാജി, ഷൈനു ഓമനക്കുട്ടൻ, പുഷ്പ്പമ്മ തോമസ്, ലൂക്കോസ് തോമസ്, പൊതുപൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ ജോസ് രാജൻ, സി.ഡി.എസ്. ചെയർപേഴ്സൺ എൻ.ജെ. റോസമ്മ,  സുധീഷ് ഗോപി, ജി. രാജൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബാബു ജോർജ്, റോബിൻ ജോസഫ്, , വി.സി. മത്തായി വട്ടുകളത്തിൽ, ജോസ് പാറേട്ട് എന്നിവർ പ്രസംഗിച്ചു. 





Follow us on :

More in Related News