Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 21:08 IST
Share News :
തൊടുപുഴ: വീട്ടിൽ കയറി ബന്ധുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. മുണ്ടക്കയം സ്വദേശികളായ
ദമ്പതികളെയാണ് തൊടുപുഴ പൊലീസ് അറസ്‌റ്റ് ചെയത്. ഭാര്യയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഡെന്നിസാണ് ബന്ധുവായ ആലക്കോട് ചവർണ സ്വദേശിയ വെട്ടിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഡിസംബർ ഒന്നിന് രാവിലെ പ്രതികൾ ബന്ധുവിന്റെ ചവർണയിലുള്ള വീട്ടിൽ എത്തിയിരുന്നു. ഇതിനിടെ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. അന്ന് വൈകിട്ട് തന്നെ ഇരുവരും തിരികെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയ ശേഷമാണ് യുവതി സംഭവം ഭർത്താവിനോട് പറയുന്നത്. ഇതിന് ശേഷം ചൊവ്വാഴ്ച രാത്രി ഏഴരയോടെ ഇരുവരും ആലക്കോട്ടെ ബന്ധുവീട്ടിലെത്തി ചോദിച്ചു. താൻ മോശമായി പെരുമാറയിട്ടില്ലെന്നും തന്റെ വീട്ടിലെ തകരാറിലായ ഫ്രിഡ്ജ് തുറക്കാൻ യുവതി നോക്കിയപ്പോൾ സഹായിക്കാൻ ശ്രമിച്ചതാണെന്നുമാണ് ബന്ധു ഇതേക്കുറിച്ച് പറഞ്ഞത്. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിച്ചു. ഇതിനിടെ ബന്ധുവിനെ വെട്ടുകയായിരുന്നു. വലതു കൈമുട്ടിൽ പരുക്കേറ്റ ആൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത ദമ്പതികളെ അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപ്രദവത്തിനും വീട്ടിൽ നാശനഷ്ടമുണ്ടാക്കിയതിനുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Follow us on :
More in Related News
Please select your location.