Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രഥമ 'പരിസ്ഥിതിരത്ന' പുരസ്കാരം ലയ മരിയ ബിജുവിനും ലീൻ ബി. പുളിക്കനും

13 Aug 2024 00:35 IST

CN Remya

Share News :

കോട്ടയം: മാംഗോ മെഡോസ് ഏർപ്പെടുത്തിയ, പ്രഥമ 'പരിസ്ഥിതിരത്ന' പുരസ്കാരം കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി, ലയ മരിയ ബിജുവിനും, സഹോദരൻ ആറാം ക്ലാസ് വിദ്യാർത്ഥി ലീൻ ബി. പുളിക്കനും ലഭിച്ചു, മലയാള മനോരമ കടുത്തുരുത്തി ലേഖകൻ ബിജു പുളിക്കൻ്റെ മക്കളാണ് ലയയും, ലീനും.

പുരസ്കാരവും പ്രശസ്തി പത്രവും പതിനായരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് ഇത്തവണത്തെ പരിസ്ഥിതിരത്ന പുരസ്കാരം, കടുത്തുരുത്തിയിലെ തോടുകളും പുഴകളും കനാലുകളും ശുചീകരിച്ച് മാലിന്യ മുക്തമാക്കുന്ന പ്രവർ ത്തനങ്ങൾ, മറ്റ് കുട്ടികൾക്ക് കൂടി പ്രചോദനമായതാണ് ലയ മരിയയ്ക്കും ലീൻ ബി പുളിക്കനും പരിസ്ഥിതി രത്ന പുരസ്കാരത്തിന് അർഹരാകാൻ കാരണമായത്.

അടുത്ത വർഷം മുതൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്യാഷ് പ്രൈസ് ലഭിക്കുന്ന പരിസ്ഥിതി സംബദ്ധിച്ച പുരസ്കാരമായി മാംഗോ മെഡോസ് പരസ്ഥിതിരത്ന അവാർഡുകൾ മാറും.

അടുത്ത വർഷം മുതൽ ഏറ്റവും മികച്ച പരിസ്ഥിതി പ്രവർത്തകനായി തിരഞ്ഞെടുക്കുന്ന ആൾക്ക് പരിസ്ഥിതിരത്ന അവാർഡും 100001 (ഒരു ലക്ഷത്തി ഒന്ന്) രൂപ ക്യാഷ് പ്രൈസും, പ്രശസ്തിപത്രവുമാണ് ലഭിക്കുക, 

 ഏറ്റവും മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് വിദ്യാർത്ഥിരത്ന അവാർഡും 50001/- ( അമ്പതിനായിരത്തി ഒന്ന് രൂപ ക്യാഷ് പ്രൈസും, പ്രശസ്തിപത്രവുമാണ് ലഭിക്കുക. 

 പരിസ്ഥിതി പ്രവർത്തനം സംബന്ധിച്ച ഏറ്റവും മികച്ച റിപ്പോർട്ടിംഗ് നടത്തിയ  പത്രപ്രവർത്തകന് /മാധ്യമത്തിന് മാധ്യമരത്ന അവാർഡും , 50001/- ( അമ്പതിനായിരത്തി ഒന്ന്) രൂപ  ക്യാഷ് പ്രൈസും, പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിക്കുക. 

തിരുവനന്തപുരത്തെ ട്രസ്റ്റ് റിസർച്ച് പാർക്ക് ചെയർമാനും, മുൻ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ. സാബു തോമസ്, മാംഗോ മെഡോസ് സ്ഥാപകൻ എൻ. കെ. കുര്യൻ, എം. എം. സലിം (Salim Tip Top ) എന്നിവർ ചേർന്നാണ് കോട്ടയം പ്രസ് ക്ലബ്ബിൽ പുരസ്കാര പ്രഖ്യാപനം നടത്തിയത്.

ഓഗസ്റ്റ് 17 ന് വൈകിട്ട് നാലിന് മാംഗോ മെഡോസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ, കടുത്തുരുത്തി MLA മോൻസ് ജോസഫും, ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് P V സുനിലും ചേർന്ന് പുരസ്കാരം സമ്മാനിക്കും, പഞ്ചായത്ത് പ്രസിഡൻ്റ് N B സ്മിത സ്വാഗതമോതുന്ന ചടങ്ങിൽ വാർഡ് മെമ്പർ പൗളി ജോർജ്, N K കുര്യൻ, സലീം TipTop തുടങ്ങിയവർ സംസാരിക്കും.

ട്രസ്റ്റ് റിസർച്ച് പാർക്ക് ചെയർമാനും, മുൻ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ. സാബു തോമസ്, മുൻ ഡി.ജി.പി. ഡോ. ജേക്കബ് പുന്നൂസ്, ഹരിത കേരള മിഷൻ മുൻ കോ ഓർഡിനേറ്റർ സുജിത്ത് കരുൺ KAS, മാംഗോ മെഡോസ് സ്ഥാപകൻ എൻ. കെ. കുര്യൻ, എം. എം. സലിം(Salim Tip top) എന്നിവരാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്ത അവാർഡ് കമ്മറ്റിയിലെ അംഗങ്ങൾ.

Follow us on :

More in Related News