Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2025 11:25 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷനെതിരിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ്. കള്ളവോട്ടുകൾ
കൂട്ടിചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം
വോട്ട് കൊള്ളക്ക് ചൂട്ട് പിടിക്കുന്ന ഇലക്ഷൻ കമ്മീഷൻ മറുപടി പറയുക, രാഹുൽ ഗാന്ധി ഉന്നയിച്ച 5 ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ്സ് കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും, കൊണ്ടോട്ടി പോസ്റ്റ് ഓഫീസിൽ പ്രതിഷേധ കത്തുമയച്ചു. യൂത്ത് കോൺഗ്രസ്സ് വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരിൽ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ്സ് തീരുമാനം.
പ്രതിഷേധ പ്രകടനം മലപ്പുറം ജില്ലാ ഒഐസിസി ജനറൽ സെക്രട്ടറി (ജിദ്ദ: ) പി അലവി ഹാജി കാരിമുക്ക് ഉദ്ഘാടനം നിർവഹിച്ചു , കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് സി.കെ ജിഹാദ് അദ്ധ്യക്ഷത വഹിച്ചു, കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ജംഷീർ കാരി മുഖ്യ പ്രഭാക്ഷണം നിർവഹിച്ചു, കാരിമുക്ക് ഡിവിഷൻ കൗൺസിലർ സതീഷ് തേരി, സാംസ്കാരിക പ്രവർത്തകൻ കിഷോർ കൈതക്കോട്, അനിൽകുമാർ വി, ജാബിർ കാളോത്ത്, ലുക്മാൻ കാരി, പ്രമോദ് കോട്ടശേരി, ശിഹാബ് നീറാട്, ഷരീഫ് കെ.എ, എന്നിവർ ആശംസകൾ അറിയിച്ചു അബ്ദുറഹ്മാൻ സി നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.