Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2024 18:04 IST
Share News :
ഓട്ടോറിക്ഷയിൽ ആക്രി പെറുക്കാനെത്തി മാല പൊട്ടിക്കുന്ന വിരുതൻ പിടിയിൽ
പറവൂർ: വൃദ്ധകൾ തനിയെ താമസിക്കുന്ന വീടുകളിൽ ആക്രി പെറുക്കാനെന്നുള്ള വ്യാജേന അതിക്രമിച്ച് കയറി മാല കവർച്ച ചെയ്യുന്ന യുവാവ് അറസ്റ്റിൽ.
കോതപറമ്പ് ജമീല കോട്ടേഴ്സിൽ താമസിക്കുന്ന മലപ്പുറം ഏറാംതോട് വലമ്പൂർ ചേറാട്ടുപള്ളത്ത് അജിത്ത് (31) നെയാണ് വടക്കേക്കക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 12ന് ചേന്ദമംഗലം കരിപ്പായികടവ് ഭാഗത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്തിരുന്നു. വീട്ടിൽ, ആഗസ്റ്റ് 21 ന് മുണ്ടുരുത്തി ഭാഗത്തും ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽ കയറി തള്ളി വീഴ്ത്തി സ്വർണാഭരണം കവർന്നു. ഇയാൾ സ്ഥിരമായി ആക്രി പെറുക്കാനും പഴങ്ങൾ വിൽക്കാനും എന്ന വ്യാജേന എത്തി വൃദ്ധകൾ തനിയെ താമസിക്കുന്ന വീടുകൾ കണ്ടുവയ്ക്കും. തുടർന്ന് വീട്ടിലെത്തി അവരെ ആക്രമിച്ച ശേഷം ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയാണ് പതിവ്. പോലീസ് ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. കവർച്ച ചെയ്ത ആഭരണങ്ങൾ പെരിന്തൽമണ്ണയിൽ ഉള്ള ഒരു ജ്വല്ലറിയിൽ കൊണ്ടുപോയി വിൽക്കുകയാണ് ചെയ്യുന്നത്.
സമാന രീതിയിൽ കുഞ്ഞിത്തൈ ഭാഗത്ത് രണ്ടാഴ്ച മുമ്പ് ഒരു വൃദ്ധയെ ആക്രമിച്ച് സ്വർണാഭരണം കവർച്ച ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്പെക്ടർ കെ ആർ ബിജു, എസ് ഐ മാരായ എം എസ് ഷെറി, അഭിലാഷ്, ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സ്വരാഭ്, ജിനുമോൻ, ജിനു പ്രകാശ്, ബിജിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.