Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിയത്തൂർ എസ് കെ.യു.പി സ്ക്കൂൾ മദ്രാസ് ഐ ടിയുമായി കൈകോർത്തു.

17 May 2024 13:55 IST

UNNICHEKKU .M

Share News :



മുക്കം: സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ Indian Institute of Technology Madras പ്രവർത്തകുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഗണിതശാസ്ത്രത്തിൽ താല്പര്യം മെച്ചപ്പെടുത്തുന്നതിനായി Out of the box thinking Mathematics

പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെച്ചു. ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ് എന്ന് വിലയിരുത്തുന്നത് അതിശയോക്തിയല്ല മറിച്ച് ഒരു യാഥാർഥ്യമാണ്. ആധുനിക ലോകത്തെ ചലിപ്പിക്കുന്ന എല്ലാ സാങ്കേതികവിദ്യകളിലും ബിസിനസ്സിലുമൊക്കെ ഗണിതശാസ്ത്രം ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. 

പ്രായോഗിക ഉദാഹരണങ്ങളിലൂടെ വ്യത്യസ്തമായ ഗണിതശാസ്ത്ര പഠനമാണ് ഈ പദ്ധതിയിൽ സ്വീകരിച്ചിരിക്കുന്നത്. പഠനം വിനോദം പോലെയായാൽ നാടിന്റെ മുന്നേറ്റവും പുതുതലമുറയുടെ കയ്യിൽ ഭദ്രമായിരിക്കും. 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പരിചയസമ്പന്നരായ പ്രഫസർമാരുടെ നേരിട്ടുള്ള ക്ലാസുകളാണ് ഈ പ്രോഗ്രാമിലൂടെ ലഭിക്കുന്നത്. സ്കൂളിലെ യു പി വിഭാഗം മുഴുവൻ വിദ്യാർത്ഥികളെയും പദ്ധതിയുടെ ഭാഗമാക്കാൻ സാധിച്ചു. ധാരണാ പത്രം പി.ടി.എ പ്രസിഡൻ്റ് ഗുലാം ഹുസൈൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ Edapt CEO ഉമർ അബ്ദുസ്സലാം ഹെഡ്മിസ്ട്രസ് എ കെ കദീജയ്ക്ക് കൈമാറി.മാനേജർ ഇ യഅക്കൂബ് ഫൈസി മുഖ്യാതിഥി യായി. പി.സി മുജീബ് റഹിമാൻ, സി.ടി. കുഞ്ഞോയി ,സി.കെ അഹമ്മദ് ബഷീർ, മജീദ് പൂതൊടി, പി.പി.ഷഹനാസ്, പി.കെ.സബീൽ ,മുഹമ്മദ് തസ്നീം എന്നിവർ സംസാരിച്ചു.

Follow us on :

More in Related News