Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 19:17 IST
Share News :
കുന്നമംഗലം : 13 വർഷം കുന്നമംഗലം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ട് വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ ജനോപകാരപ്രദമായ ഒരു പ്രവർത്തനവും പിടിഎ റഹീം എംഎൽഎ നടത്തിയില്ലെന്ന് ആരോപിച്ച് കുന്നമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് കുന്നമംഗലത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ മൂസ മൗലവി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യുസി രാമൻ, ഖാലിദ് കിളിമുണ്ട, കെകെ കോയ, എംകെ മുഹമ്മദലി, സി മരക്കാരുട്ടി, അഹമ്മദ് കുട്ടി അരയങ്കോട്, ടിപി മുഹമ്മദ്, എകെ ഷൗക്കത്തലി, പി അസീസ്, കെഎംഎ റഷീദ്, ഒഎം നൗഷാദ്, അരിയിൽ അലവി എപി സഫിയ, ടികെ സീനത്ത്, സികെ ഫസീല കൗലത്ത്, ഐ സൽമാൻ, കുഞ്ഞിമരക്കാർ മലയമ്മ, ജുനൈദ്, ഷിഹാദ് ,കെപി കോയ, കെഎം അഹമ്മദ്, ഷാജി പുൽകുന്നുമ്മൽ, എം ബാബുമോൻ എന്നിവർ പ്രസംഗിച്ചു മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ സ്വാഗതവും ട്രഷറർ ഒ. ഹുസൈൻ നന്ദിയും പറഞ്ഞു
Follow us on :
More in Related News
Please select your location.