Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 14:07 IST
Share News :
മലപ്പുറം : മുൻകൂറായി പണം അടച്ചിട്ടും ടിവി പറഞ്ഞ സമയത്ത് ലഭിച്ചില്ലെന്നും ടിവി കിട്ടിയപ്പോള്‍ തകർന്ന നിലയിലായിരുന്നെന്നുമുള്ള പരാതിയില്‍ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഇടപെടല്‍. 15000 രൂപയും കോടതി ചെലവായി 2000 രൂപയും നഷ്ടപരിഹാരം നല്‍കാനാണ് മലപ്പുറം ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്.
മലപ്പുറം പൂളമണ്ണയിലെ ടി വി പ്രകാശ് നല്‍കിയ പരാതിയിലാണ് കോടതി വിധി. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഉത്തർപ്രദേശിലെ ഖാസിയാബാദിലെ ഫോക്‌സ് സ്‌കൈ ഇലക്‌ട്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ 7,700 രൂപ മുൻകൂറായി അടച്ച് 32 ഇഞ്ച് ഫുള്‍ എച്ച് ഡി സ്മാർട്ട് ടിവി പരാതിക്കാരൻ ബുക്ക് ചെയ്തിരുന്നു. ഒക്ടോബർ 14 ന് ടിവി എത്തുമെന്നാണ് കമ്പനി പരാതിക്കാരനെ അറിയിച്ചത്. വിവരമൊന്നും ലഭിക്കാത്തതിനാല്‍ പ്രകാശൻ കമ്പനിക്ക് മെയില്‍ അയച്ചു. തന്റെ സമീപത്തുള്ള എക്‌സ് പ്രസ്സ് ബീസ് എന്ന കൊറിയർ കമ്പനിയിൽ ടിവി എത്തിയെന്ന സന്ദേശം പ്രകാശന് ലഭിച്ചെങ്കിലും ടിവി കിട്ടിയില്ല. 25 വരെ കാത്ത് നിന്ന പ്രകാശൻ ടിവിക്കായി മുൻകൂർ നല്‍കിയ 7700 രൂപ മടക്കി നല്‍കാൻ ആവശ്യപ്പെട്ടു. നാല് ദിവസത്തിന് ശേഷം പൊട്ടിയ നിലയിലാണ് ടിവി ലഭിച്ചത്.
ഈ വിവരം സ്ഥാപനത്തെ അറിയിച്ചപ്പോള്‍ ടെക്‌നീഷ്യൻ വീട്ടിലെത്തി ആവശ്യമായത് ചെയ്യുമെന്ന് അറിയിച്ചെങ്കിലും ഒന്നുമുണ്ടായില്ല. നവംബർ 17ന് വീണ്ടും പ്രകാശൻ കമ്പനിക്ക് കത്ത് നല്‍കി. പക്ഷേ മറുപടിയൊന്നും കിട്ടിയില്ല. തുടർന്നാണ് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. പതഞ്ജലി യോഗ ട്രെയിനറായ തനിക്ക് ടിവി അവശ്യവസ്തുവാണെന്നും വ്യക്തിപരമായും കുടുംബ പരമായും ദൃശ്യമാധ്യമത്തില്‍ നിന്നുള്ള ആസ്വാദനം ഏഴ് മാസം കമ്പനി നഷ്ടപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. കോടതി ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നല്‍കാത്ത പക്ഷം തുകയുടെ 12 ശതമാനം പ്രതിവർഷം പലിശ നല്‍കണമെന്നും വിധിയില്‍ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.