Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2024 16:41 IST
Share News :
തലയോലപ്പറമ്പ്: മറവൻതുരുത്തിൽ വാട്ടർ അതോറിറ്റി പൈപ്പ് ശക്തമായി പൊട്ടി ഒലിച്ചതിനെ തുടർന്ന് സമീപത്തെ പുരയിടത്തിൽ വെള്ളം കയറി. പാലാംകടവ് - ടോൾ റോഡിൽ വാളംപള്ളി പാലത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഈരപ്പാറയിൽ യു.ജോണിൻ്റെ വീട്ടിലാണ് വെള്ളം കയറിയത്.പ്രധാന പൈപ്പ് ശക്തമായി പൊട്ടിയതിനെ തുടർന്ന് മണ്ണും ചെളിയും ഉൾപ്പടെ വീടിനുള്ളിൽ കയറി. ഇവരുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന റേഷൻ കടയിലേക്ക് വെള്ളം കയറാതിരുന്നതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവാക്കുകയായിരുന്നു. വെള്ളം ശക്തമായി ചീറ്റിയതിനെ തുടർന്ന് ഇവരുടെ ഗേറ്റിന് മുൻവശത്തെ കോൺഗ്രീറ്റ് പോളിഞ്ഞ് പോവുകയും പോർച്ചിലിട്ട ടൈലുകൾ അടർന്ന് പോകുകയും ചെയ്തു. തുടർന്ന് പമ്പ് ഓപ്പറേറ്ററെ വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശത്തെ പമ്പിംഗ് നിർത്തി വയ്ക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.