Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 20:11 IST
Share News :
കോട്ടയം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും കോട്ടയം നഗരസഭാ മുൻ കൗൺസിലറുമായിരുന്ന വേളൂർ പുതിയാത്തു മാലിയിൽ പി റ്റി ജോസഫ് (തമ്പിച്ചേട്ടൻ - 89 ) നിര്യാതനായി. മൃതദേഹം ബുധനാഴ്ച അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച 12 ന് പാണംപടി സെൻ്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ: കുമരകം മാറിയിടത്ത് കുടുംബാഗം മറിയാമ്മ. മക്കൾ: ലെനി ജോസഫ് (ദേശാഭിമാനി ആലപ്പുഴ യൂണിറ്റ് ന്യൂസ് എഡിറ്റർ), ആനി ( നിമിഷ പ്രിൻ്റേഴ്സ്) ലെയ(എസ്പിസിഎസ്) സൂസൻ (യു കെ ). മരുമക്കൾ: തിരുവനന്തപുരം കവടിയാർ ഹലൈനിൽ ബിനു, കിളിരൂർ കറുകച്ചേരിൽ സജി, വെച്ചൂച്ചിറ പുത്തൻപുരയിൽ മാത്യു. ബിനു ( അസി. പ്രഫസർ , ഐ എച്ച് ആർഡി, പുതുപ്പള്ളി).
ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പി റ്റി ജോസഫ് നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ട തമ്പിച്ചേട്ടനായിരുന്നു.വിപ്ലവഗാന ഗായകനെന്ന നിലയിൽ സുപരിചിതനായിരുന്നു അദ്ദേഹം.
കോട്ടയം ഭാസി , വി ആർ രാമൻകുട്ടി, വി ആർ കുമാരൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു. സ്വരാജ് സമരം , ട്രാൻസ്പോർട്ട് സമരംഎന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. സിഐടി യു ജില്ലാ കമ്മിറ്റി അംഗവും കോട്ടയം ജില്ലാ പ്രസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സെകട്ടറിയുമായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം കേരളഭൂഷണം - മനോരാജ്യം പ്രസിദ്ധീകരണങ്ങളിൽ ചീഫ് പ്രൂഫ് റീഡറായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ അദ്ദേഹം സിപിഐ (എം) തിരുവാതുക്കൽ ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
Follow us on :
More in Related News
Please select your location.