Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2025 16:22 IST
Share News :
മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ച് പറപ്പൂക്കര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കി തൃശ്ശൂർ ജില്ല കളക്ടർ അർജുൻ പാന്ധ്യൻ IAS പ്രഖ്യാപിച്ചു.
തൃശ്ശൂർ ജില്ലയിൽ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ പഞ്ചായത്താണ് പറപ്പൂക്കര.
മാലിന്യ മുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗ്രാമപഞ്ചായത്ത് ഏവർക്കും മാതൃക ആണെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ അഭിപ്രായപ്പെട്ടു. ക്ലീൻ &വിൻ, മേക്ക് ദി ബ്യൂട്ടിസ്പോട്ട്, തേർഡ് ഐ, ഹരിത അവാർഡ് നൽകൽ തുടങ്ങിയവ വിജയകരമായി നടപ്പാക്കിയ പഞ്ചായത്തിനെ കളക്ടർ അഭിനന്ദിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീമതി. ജി.സബിത സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് . ഇ. കെ.അനൂപ് അധ്യക്ഷനായി. മാലിന്യത്തിനും ലഹരിക്കും എതിരായും വിജ്ഞാനകേരളം പദ്ധതിയുടെ വിജയത്തിനുമായും 40വയസിനു താഴെയുള്ളവരുടെ സേനയായ പറപ്പൂക്കര സ്ക്വാഡ് രൂപീകരണവും നടത്തിയതായി കളക്ടർ പ്രഖ്യാപിച്ചു. നവകേരളം കർമ്മ പദ്ധതി 2 ജില്ലാ കോഡിനേറ്റർ .ദിദിക.സി. ശുചിത്വ പ്രതിജ്ഞ ചൊല്ലി.മാലിന്യമുക്തം നവകേരളം ആശയത്തിന്റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിലെ ക്ലീൻ, &വിൻ പദ്ധതിയുടെ ഭാഗമായി വീടും,പൊതു സ്ഥലവും വൃത്തിയാക്കി പഞ്ചായത്തിനൊപ്പം മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 3 പേർക്ക് അവാർഡ് ദാനവും കളക്ടർ അർജുൻ പാണ്ഡ്യൻ നടത്തി.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ടി. കിഷോർ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .കെ. സി. പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ.ഷൈജ ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. എം. പുഷ്പാകരൻ, ബ്ലോക്ക് മെമ്പർ . റീന ഫ്രാൻസിസ്, . കവിത സുനിൽ,പഞ്ചായത്ത് മെമ്പർ കെ. കെ. പ്രകാശൻ,കെ. കെ. രാമകൃഷ്ണൻ, ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.അസി. സെക്രട്ടറി വിജയൻ. എം. എ. നന്ദി അറിയിച്ചു. ശേഷം ശുചിത്വ സന്ദേശ പദയാത്ര പഞ്ചായത്ത് പ്രസിഡന്റ് . ഇ. കെ. അനൂപിന്റെ നേതൃത്വത്തിൽ നടത്തി.
പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, അംഗൻവാടി ടീച്ചർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ജാഥയിൽ അണിനിരന്നു.
Follow us on :
Tags:
More in Related News
Please select your location.