Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായി തുറന്നു നൽകും.

30 Oct 2024 19:03 IST

CN Remya

Share News :

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായി തുറന്നു നൽകും. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് കോട്ടയം സ്റ്റേഷനിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പിയാണ് ഇക്കാര്യം അറിയിച്ചത്.

മണ്ഡലകാലത്ത് മുന്നോടിയായി ഉള്ള ഒരുക്കങ്ങളും നവംബർ 15ന് മുമ്പ് കോട്ടയം സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇക്കാലയളവിൽ കാര്യക്ഷമമായി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പത്ത് സ്റ്റേഷനുകളിലും നടപ്പിലാക്കേണ്ട വിവിധ  വികസന പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ മനീഷ് തപല്ല്യാരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചുകൊണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. റെയിൽവേ സ്റ്റേഷനിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം എല്ലാ പണികളുടെയും നിർമ്മാണം പൂർത്തീകരിച്ച ശേഷം വിപുലമായ സംഘടിപ്പിക്കും. ശബരിമല തീർത്ഥാടന കാല ക്രമീകരണങ്ങൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തും. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കെഎസ്ആർടിസി ബസ് സർവീസുകൾ ദിനവും പമ്പയിലേക്ക് നടത്തുവാനും യോഗത്തിൽ തീരുമാനമായി. ആർ പി എഫ്, പോലീസ് എന്നിവരുടെ നിരീക്ഷണം, ആരോഗ്യ വകുപ്പിൻ്റെ സേവനം എന്നിവയും തീർത്ഥാടനകാലത്ത് കോട്ടയത്ത് ഏർപ്പെടുത്തും.

എം.എൽ എ മാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. ചാണ്ടി ഉമ്മൻ, കോട്ടയം നഗരസഭ ബിൻസി സെബാസ്റ്റ്യൻ, റെയിൽവേ, ആരോഗ്യ വകുപ്പ്, പോലീസ്, കെഎസ്ആർടിസി വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News