Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപതാക ഉയർത്തിയ കൊടിമരം എടുത്തുമാറ്റാൻ ശ്രമം; വൈദ്യുതി ലൈനിൽ തട്ടി യുവ വൈദികന് ദാരുണാന്ത്യം

16 Aug 2024 09:15 IST

Shafeek cn

Share News :

കാസർകോട്: ഓഗസ്റ്റ് 15 ന് ദേശീയ പതാക ഉയർത്തിയ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനിൽ തട്ടി യുവ വൈദികന് ദാരുണാന്ത്യം. കാസർകോട് മുള്ളേരിയ ഇൻഫൻ്റ് ജീസസ് ചർച്ചിലെ യുവ വികാരിയും തലശ്ശേരി അതിരൂപതാംഗവുമായ ഇരട്ടി എടൂർ കുടിലിൽ വീട്ടിൽ ഫാ. മാത്യു കുടിലിൽ (ഷിൻസ് അഗസ്റ്റിൻ – 29) ആണ് മരിച്ചത്.


കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. എന്നാൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയ ഇരുമ്പ് കൊടിമരത്തിൽ നിന്നും പതാക അഴിച്ചെടുക്കാൻ സാധിക്കാതെ വന്നതോടെ ഇരുമ്പ് കൊടിമരം എടുത്തുമാറ്റാൻ വൈദികൻ ശ്രമിച്ചു. പക്ഷെ ഭാരം താങ്ങാനാകാതെ കൊടിമരം മറിയുകയും സമീപത്തെ എച്ച്.ടി വൈദ്യുതി കമ്പിയിൽ തട്ടിയായിരുന്നു അപകടം.


ഗുരുതരമായി പരിക്കേറ്റ വികാരിയെ ഉടൻ തന്നെ മുള്ളേരിയിലെ തന്നെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സഹ വികാര മുള്ളേരിയ ബെല്ലി സ്വദേശി സെബിൻ ജോസഫിനെ (28) പരിക്കകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഷോക്കേറ്റ അസി. വികാരി സെബിൻ ജോസഫ് ദൂരേക്ക് തെറിച്ചു വീണ നിലയിലായിരുന്നു. വൈദികൻ്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, സംഭവസ്ഥലത്ത് വെച്ചുതന്നെ വൈദികൻ്റെ മരണം സംഭവിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.


ഇതിനിടെ അപകടസമയത്ത് എത്തിയവർ ചേർന്നാണ് വൈദികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തിയ ശേഷം സത്യപ്രതിജ്ഞ ചെയ്യുന്ന വൈദികൻ്റെ ചിത്രങ്ങൾ പുറത്തുവന്നു.


2020ൽ വൈദിക പട്ടം ലഭിച്ച ഫാ. മാത്യു കുടിലിൽ ഒന്നര വർഷം മുൻപാണ് മുള്ളേരിയ ഇൻഫൻ്റ് ജീസസ് ചർച്ചിലെ ഇടവക വികാരിയായി ചുമതലയേറ്റത്. കൂടാതെ കുടിയാന്മല, നെല്ലിക്കാംപൊയിൽ, ചെമ്പത്തൊട്ടി എന്നിവടങ്ങളിലെ ദേവാലയങ്ങളിൽ അസി. വികാരിയായി പ്രവർത്തിച്ചിരുന്നു. കർണാടക പുത്തൂർ സെൻ്റ് ഫിലോമിന കോളേജിലെ രണ്ടാം വർഷ എംഎസ്ഡബ്ല്യു വിദ്യാർഥി കൂടിയായിരുന്നു. കണ്ണൂർ ഇരട്ടി എടൂരിലെ പരേതനായ ബാബുവിൻ്റെയും അന്നമ്മയുടെയും മകനാണ് മരിച്ച ഫാ. മാത്യു കുടിലിൽ. ലിൻ്റോ അഗസ്റ്റിൻ, ബിൻ്റോ അഗസ്റ്റിൻ എന്നിവർ സഹോദരങ്ങളാണ്. അപകട വിവരമറിഞ്ഞ് മുൻപ് പ്രവർത്തിച്ചിരുന്ന ഇടവകളിൽ നിന്നുള്ളവരടക്കമുള്ളവർ വൈദികൻ്റെ വീട്ടിലെത്തിയിരുന്നു. സുഹൃത്തുക്കളായ വൈദികർ അനുശോചനം അറിയിച്ചു.

Follow us on :

More in Related News