Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2024 09:01 IST
Share News :
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിൽ, തനിക്ക് ഉണ്ടായ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ചാർമിള. മലയാള സിനിമയിൽ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു. "ഒരു നിർമാതാവ് സുഹൃത്തുക്കൾക്കൊപ്പം ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു". -അർജുനൻ പിള്ളയും അഞ്ച് മക്കളും സിനിമയുടെ നിർമാതാവിനെതിരെയാണ് ചാർമിളയുടെ ആരോപണം.
"താൻ വഴങ്ങുമോ എന്ന് സംവിധായകൻ ഹരിഹരനും ചോദിച്ചു. നടൻ വിഷ്ണുവിനോടാണ് ഇക്കാര്യം ചോദിച്ചത്". ചാർമിള പറഞ്ഞു. "തയ്യാറല്ലെന്ന് പറഞ്ഞതോടെ 'പരിണയം' സിനിമയിൽ നിന്ന് തന്നെയും വിഷ്ണുവിനെയും ഒഴിവാക്കി". മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ടെന്നും ചാർമിള പറഞ്ഞു. എന്നാൽ തന്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകൾ പറയുന്നില്ലെന്നും ചാർമിള പറഞ്ഞു.
തനിക്ക് മകനുണ്ടെന്നും അതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും ചാർമിള കൂട്ടിച്ചേർത്തു.
ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് മലയാള സിനിമകളിൽ നിന്ന് തങ്ങൾക്ക് ഉണ്ടായ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. നടിമാരുടെ വെളിപ്പെടുത്തൽ വൻകോളിളക്കമാണ് സിനിമ മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.