Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടപ്പുറം രൂപത രജത-സുവർണ്ണ ജൂബിലി സംഗമം

16 Dec 2024 21:58 IST

Anvar Kaitharam

Share News :

കോട്ടപ്പുറം രൂപത രജത-സുവർണ്ണ ജൂബിലി സംഗമം


പറവൂർ: കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ വിവാഹത്തിൻ്റെ രജത- സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമവും ക്രിസ്മസ് സ്മൈൽ-2024 (മക്കളില്ലാത്ത ദമ്പതികൾ) സംഗമവും നടത്തി.

കോട്ടപ്പുറം സെൻറ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന സംഗമം കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ്. റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാർ ജനറൽ ഫാ. റോക്കി റോബി കളത്തിൽ ആശംസ നേർന്നു സംസാരിച്ചു. പൊന്നുരുന്തി ആശ്രമത്തിലെ സെമിനാരി അസി. ഡയറക്ടർ ഫാ. നിജിനും ആശ്രമത്തിലെ മിഷൻ ധ്യാന അസി. ഡയറക്ടർ ഫാ. ആൻസനും ക്ലാസുകൾ നടത്തി. അംബ്രോസ് പിതാവിൻ്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. രൂപത അസി. പ്രൊക്യുറെറ്റർ ഫാ. ജോസ് ഓളാട്ടുപുറത്ത്, സെക്രട്ടറി ഫാ. അജയ് കൈതത്തറ, കൊത്തലെങ്കോ സെമിനാരി റെക്ടർ ഫാ. ജോസഫ് കൊച്ചേരി, കിഡ്സ് അസി. ഡയറക്ടർ ഫാ. എബിനൈസർ എന്നിവർ സഹ കാർമ്മികരായിരുന്നു. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി സ്വാഗതവും സെക്രട്ടറി സിസ്റ്റർ ഹിൻഡ നന്ദിയും പറഞ്ഞു.


Follow us on :

More in Related News