Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2024 16:43 IST
Share News :
മാള പ്രസ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നാടക സംഗീത സംവിധാനത്തിന് മൂന്നുതവണ സംസ്ഥാന അവാർഡ് നേടിയ അനിൽ മാളയെ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രേഖ ഷാൻ്റി ജോസഫിന് സ്വീകരണം നൽകി. തിയോളജിയിൽ ഉന്നത വിജയം നേടിയ മാധ്യമപ്രവർത്തകൻ നജീബ് ഹിശാമി, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ഫായിസ് എന്നിവർക്ക് മെമെന്റോ നൽകി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഷാൻ്റി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിച്ചു.കോഴിക്കോട് രൂപതാ മെത്രാൻ ബിഷപ്പ് ഡോക്ടർ വർഗീസ് ചക്കാലക്കൽ വിശിഷ്ടാതിഥിയായി സംബന്ധിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡൊമനിക്ക് ജോമോൻ ഇ പി രാജീവ് എന്നിവർ സംസാരിച്ചു സെക്രട്ടറി അബ്ബാസ് മാള സ്വാഗതവും ട്രഷറർ പി വി യശ് പാൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.