Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 18:50 IST
Share News :
തിരുവനന്തപുരം : വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ അനിശ്ചിത കാല സമരത്തിലേക്ക്. ജൂലൈ 22 മുതല്‍ സമരം നടത്തുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ജൂലൈ എട്ടിന് സൂചനാ സമരം നടത്തും. നിരക്ക് വർധന ഉള്‍പ്പെടെ ബസുടമകള്‍ ഉന്നയിക്കുന്ന ആറ് പ്രധാന ആവശ്യങ്ങളില്‍ തീരുമാനമാകാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.
140 കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകള്‍ പുതുക്കി നല്‍കാനുള്ള നടപടി സ്വീകരിക്കുക, വിദ്യാർത്ഥി കണ്‍സെഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കുക, ബസ് ഉടമകളില്‍ നിന്ന് അമിതമായി പിഴ ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയമായ നടപടികള്‍ പിൻവലിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങളെന്ന് വൈസ് ചെയർമാൻ ഗോകുലം ഗോകുല്‍ദാസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.