Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിലെ വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ പരിവർത്തനം സൃഷ്ടിച്ച നേതാവായിരുന്നു സി. എച്ച് മുഹമ്മദ് കോയയെന്ന് -റിട്ട: ഡിജിപി ഡോ അലകണ്ടർ ജേക്കബ്.

27 Sep 2024 07:12 IST

UNNICHEKKU .M

Share News :

മുക്കം : നൂറ്റാണ്ടുകൾക്കിടയിൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെയും, മുസ്ലീങ്ങളുടെ ജീവിത നിലവാരത്തെയും, സാംസ്കാരിക മണ്ഡലത്തിലും വിപ്ലവകരമായ പരിവർത്തനം നടത്തിയ നേതവായി രുന്നു സി എച്ച് മുഹമ്മദ് കോയയെന്ന് പ്രമുഖ പ്രഭാഷകനും സാമുദായിക ഐക്യസന്ദേശവാഹകനുമായ റിട്ട: കേരള ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് അഭിപ്രായപ്പെട്ടു. ചൂലൂർ സി എച്ച് സെൻ്ററിൽ സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ അനുസ്മര ണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  സി എച്ച് സ്വീകരിച്ച ദീർഘവീക്ഷണമുള്ള നിലപാടുകളെ രാഷ്ടീയ എതിരാളികൾ പോലും പിന്നീട് പ്രകീർത്തിച്ചത് അദ്ദേഹത്തിലുള്ള സ്വീകാര്യതയുടെ അടയാളപ്പെടുത്തലാണ്.

കേരള രാഷ്ട്രീയത്തിൽ ഒൻമ്പത് വകുപ്പുകൾ കൈകാര്യം ചെയ്യുകയും അവയിലെല്ലാം അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്ത വിപ്ലവകാരിയായ രാഷ്ട്രീയ നേതാവ് വേറെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ പാർലമെൻ്റിൽ അടിച്ചമർത്തപ്പെടുന്നവരുടെ ശബ്ദമായി പൊരുതുന്ന തമിഴ്നാട്ടിൽ നിന്നുള്ള പാർലമെൻ്റ് അംഗവും ഇന്ത്യാ മുന്നണി തമിഴ്നാട് ഘടകം നേതാവുമായ

ഡോ: രവികുമാർ അനുസ്മരണ പരിപാടി ഉദ്ഘാടനംചെയ്തു.മുസ്ലിംലീഗ് നേതാക്കളുടെ രാഷ്ട്രീയസമീപനങ്ങളെയും  നിലപാടുകളേയും ഏറെ താല്പര്യത്തോടെയാണ് നോക്കി കാണാറുള്ളതെന്നുംതൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഇ.ടി മുഹമ്മദ് ബഷീർ സാഹിബിനെ പോലുള്ളവർ ഏറെ സ്വാധീനം ചെലുത്തിയതായും എം.പി അഭിപ്രായപ്പെട്ടു. ജനാധിപത്യ സംരക്ഷണവും ന്യൂനപക്ഷങ്ങളോട് മുസ്ലിം ലീഗ് കാണിക്കുന്ന കരുതലും പരിഗണനയും ഏറെ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറിയും ചൂലുർ സി എച്ച് സെൻ്റർ പ്രസിഡണ്ടുമായ ഇ ടി മുഹമ്മദ് ബഷീർ എം പി അധ്യക്ഷത വഹിച്ചു.


ടി.പി ചെറൂപ്പ , ഖാലിദ് കിളിമുണ്ട, എൻ പി ഹംസ മാസ്റ്റർ, കെ പി യു അലി, കെ ആലി വാഴക്കാട്, എ ടി ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, അഡ്വ. നൗഷാദ് വാഴക്കാട്, ദിവ്യ ഷിബു കൊടിയത്തൂർ, നാസർ എസ്റ്റേറ്റ് മുക്ക്, എടി ബഷീർ കുറ്റിക്കാട്ടൂർ, സി മുനീറത്ത്, ടീച്ചർ, കെ അലി ഹസൻ, ടി. അബ്ദുറഹ്മാൻ ഹാജി,, സുഹ്'റ വെള്ളങ്ങോട്ട്, സി.കെ ഖാസിം, എൻ.സി അബൂബക്കർ, ടി.ജി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.സി എച്ച് സെൻ്റർ സെക്രട്ടറി കെ .ഖാദർ മാസ്റ്റർ സ്വാഗതവും ട്രഷറർ പി.പി മൊയ്തീൻ ഹാജി നന്ദിയും പറഞ്ഞു.

Follow us on :

More in Related News