Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ

09 May 2024 19:12 IST

Anvar Kaitharam

Share News :

ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ


പറവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ പറവൂർ യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡൻ്റ് ടി.ജെ. മനോഹരൻ ഉൽഘാടനം ചെയ്തു. അംഗങ്ങൾക്കു വേണ്ടിയുള്ള സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ബിനാ ശശിധരൻ നിർവ്വഹിച്ചു. അങ്കണവാടിയിലേക്കുള്ള പഠനോപകരണങ്ങൾ വൈസ് ചെയർമാൻ എം.ജെ രാജു വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.എ. അബ്ദുൾ സമദ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ടി. റഹിം, വൈസ് പ്രസിഡൻ്റുമാരായ അസീസ് മുസ, വി.ടി. ഹരിഹരൻ, യൂണിറ്റ് സെക്രട്ടറി കെ.രാഘവേന്ദ്രൻ, ജില്ലാ ട്രഷറർ സി.കെ. അനിൽ, ജിജു വി.പി, സുശീല, കെ. പാർത്ഥസാരഥി, വി.എ. അലി, കെ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.


Follow us on :

Tags:

More in Related News