Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമൂഹവുമായുള്ള കണക്ടിവിറ്റി നഷ്ടപ്പെട്ടാല്‍ സാഹിത്യം ഇല്ലാതാകും -സന്തോഷ് ഏച്ചിക്കാനം

12 Oct 2024 17:38 IST

- ENLIGHT REPORTER KODAKARA

Share News :

സമൂഹവുമായുള്ള കണക്ടിവിറ്റി നഷ്ടപ്പെട്ടാല്‍ സാഹിത്യം ഇല്ലാതാകും -സന്തോഷ് ഏച്ചിക്കാനം




പുതുക്കാട്: അരാഷ്ടീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹികതലത്തെ രാഷ്ടീയവല്‍ക്കരിക്കുന്ന കഥകള്‍ കൊണ്ട് സമ്പന്നമാക്കിയ എഴുത്തുകാരനാണ് അശോകന്‍ ചരുവിലെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘത്തിന്‍രെ സഹകരണത്തോടെ പുതുക്കാട് സംഘടിപ്പിച്ച കഥാതല്‍പ്പം സംഗമത്തില്‍ പുസ്തക പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സമൂഹവുമായുള്ള കണക്ടിവിറ്റി നഷ്ടപ്പെടുമ്പോള്‍ സാഹിത്യം ഇല്ലാതാവുന്നു. മൊബൈല്‍ഫോണും ചാര്‍ജറും പോലയാണ് സമൂഹവും സാഹിത്യവും. രണ്ടിനും രണ്ടായി നില്‍ക്കാനാവില്ല. രണ്ടും ഒന്നിച്ചുചേരുമ്പോള്‍ വലിയൊരു ലോകമാണ് നമുക്കു മുന്നില്‍ തുറന്നിടുന്നത്. കഥകളില്‍ രാഷ്ടീയ അംശം കുറഞ്ഞുവരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഈ അരാഷ്ടീയവല്‍ക്കരണത്തിനിടയില്‍ സാഹിത്യത്തെ രാഷ്ടീയവല്‍ക്കരിക്കുക എന്ന വലിയ ഉത്തരവാദിത്വം ഓരോ എഴുത്തുകാരനുമുണ്ട്. അത് വളരെ ശക്തമായി നിര്‍വഹിച്ച എഴുത്തുകാരനാണ് അശോകന്‍ ചരുവിലെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. 35 കഥകളടങ്ങിയ കഥാതല്‍പ്പം സമാഹാരമാണ് പ്രകാശനം ചെയ്യപ്പെട്ടത്. എഴുത്തുകാരന്‍ ഇ.ഡി.ഡേവിസ് പുസ്തകം ഏറ്റുവാങ്ങി. അസോകന്‍ ചെരുവില്‍, സി.രാവുണ്ണി തുടങ്ങിയവര്‍ സന്നിഹിതരായി.

Follow us on :

More in Related News