Wed May 21, 2025 6:06 AM 1ST

Location  

Sign In

താമരശ്ശേരിയിൽ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു.

27 Feb 2025 19:28 IST

Jithu Vijay

Share News :

കോഴിക്കോട് : താമരശ്ശേരിയിൽ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ഭാസ്കരൻ (65) ആണ് മരിച്ചത്. സ്വന്തം വീടിൻ്റെ ടറസിന് മുകളിൽ നിന്നുമാണ് ഭാസ്കരന് തേനീച്ചയുടെ കുത്തേറ്റത്.

ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം.


തേനീച്ചയുടെ കുത്തേറ്റ ഉടൻ തന്നെ ഭാസ്കരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂലിപ്പണിക്കാരനാണ് മരിച്ച ഭാസ്കരൻ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


ഭാര്യ: ലീല. മക്കൾ: ഷിബിന, ലിസ്ന.

Follow us on :

More in Related News