Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 08:59 IST
Share News :
വയനാട് : ബെയ്ലി പാലം നിർമാണം ഇന്ന് പൂർത്തിയാകും. രാപ്പകലില്ലാതെ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചുകൊണ്ട് ഏറെ കഠിനാധ്വാനം ചെയ്താണ് പാലം നിർമാണം പുരോഗമിക്കുന്നത്. ഇന്നലെ രാത്രിയും നിർത്താതെ സൈന്യവും രക്ഷാപ്രവര്‍ത്തകരും ബെയ്ലി പാലത്തിന്റെ നിര്‍മ്മാണത്തിലായിരുന്നു. ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകർക്കും ഉപകരണങ്ങള്‍ക്കും എത്തിചേരാന്‍ പാലത്തിന്റെ നിര്‍മ്മാണം അനിവാര്യമാണ്. ഇന്ന് ഉച്ചയോടെ പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
190 അടി നീളത്തിലാണ് പാലം നിർമിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും. നീളം കൂടുതലായതിനാൽ പുഴക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് സൈന്യം പാലം നിർമിക്കുന്നത്. ഡൽഹിയിൽനിന്നും ബംഗളൂരുവിൽനിന്നുമാണ് പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ എത്തിക്കുന്നത്. ഡൽഹിയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന സാമഗ്രികൾ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരുന്നത്. നൂറോളം സൈനികരാണ് പാലം നിർമാണത്തിൽ പങ്കാളിയാവുന്നത്. ബംഗളൂരുവിൽനിന്ന് രക്ഷാദൗത്യത്തിന് വേണ്ട സാമഗ്രികളും ചൂരൽമലയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.