Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2024 20:07 IST
Share News :
ചാവക്കാട്:ഹരിത കർമ്മസേന കടകളിൽ നിന്ന് മാലിന്യ കൊണ്ട് പോകുന്ന വാങ്ങിക്കുന്ന തുക തരം തിരിച്ച് വാങ്ങിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാവക്കാട് തിരുവത്ര യുണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.നിലവിൽ മാലിന്യം വളരെ കുറവുള്ള കടകളും കൂടുതൽ മാലിന്യം നൽകുന്ന കടകളും ഒരേ തുകയാണ് നൽകുന്നത്.ഇതിൽ മാറ്റം ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.തിരുവത്ര കുമാർ എയുപി സ്കൂളിൽ നടന്ന യോഗം കെവിവിഇഎസ് മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ആർ.എച്ച്.ഹാരിസ് അധ്യക്ഷത വഹിച്ചു.മണ്ഡലം കൺവീനർ ജോജി തോമസ് മുഖ്യപ്രഭാഷണം നടത്തി.പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ടി.വി.ആനന്ദ്,വരവ് ചിലവ് റിപ്പോർട്ട് യൂണിറ്റ് ട്രഷറർ സി.എ.ജംഷീർ അലി എന്നീവർ അവതരിപ്പിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.രാധാകൃഷ്ണൻ,എ.സി.ഹരിലാൽ എന്നിവർ സംസാരിച്ചു.യോഗത്തിൽ നിന്ന് 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കയുകയും,ഭാരവാഹികളായി ആർ.എച്ച്.ഹാരിസ്(പ്രസിഡന്റ്),ടി.വി.ആനന്ദ്(സെക്രട്ടറി),സി.എ.ജംഷീർ അലി(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.