Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

30 Sep 2024 14:16 IST

- Anvar Kaitharam

Share News :

ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്


പറവൂർ: ജില്ല സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും പറവൂർ അർജുന പയറ്റ് കളരിയും സംയുക്തമായി കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.

ജില്ല പ്രസിഡൻ്റ് കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ല സെക്രട്ടറി ശിവൻ ഗുരുക്കൾ അധ്യക്ഷനായി.ആറ് വിഭാഗങ്ങളിലായി 17 കളരികളിൽ നിന്നുള്ളവർ പങ്കെടുത്തു.സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.നഗരസഭാധ്യക്ഷ ബീന ശശിധരൻ മുഖ്യാതിഥിയായി. കെപിഎസി സജീവ്, ഇ ജി ശശി, കെ ടി ജോണി, കെ ബി നിമ്മി, ജി കെ സാജൻ ഗുരുക്കൾ, സി എച്ച് സഗീർ, വിമൽ ബാബു എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. കളരിപ്പയറ്റ് പ്രദർശനം, ഗാനമേള, കലാപരിപാടികൾ എന്നിവയും ഉണ്ടായി.



Follow us on :

More in Related News