Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി നഗരസഭയിലെ വാർഡ് 1/ 2 വോൾട്ടേജ് ക്ഷാമം ; ട്രാൻസ്ഫോർമറും ത്രീ ഫേസ് ലൈനും സ്ഥാപിക്കാൻ വൈദ്യുതി മന്ത്രിക്ക് കെ.ഡി.എഫ് നിവേദനം നൽകി

18 Feb 2026 11:09 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ വാർഡ് ഒന്ന്/ രണ്ടിലെ വോൾട്ടേജ് ക്ഷാമത്തിന്ന് പരിഹാരം കാണാൻ വാർഡ് രണ്ടിലെ ശാന്തി നഗർ ഭാഗത്തേക്ക് പുതിയ ട്രാൻസ്ഫോർമർ അനുവദിക്കാനും വാർഡ് ഒന്നിലെ കാഞ്ഞിരത്തോടു ഭാഗത്തേക്ക് ത്രീ ഫേസ് ലൈൻ സ്ഥാപിച്ചും പരിഹാരം കാണണമെന്നാവിഷ്യപ്പെട്ടുകൊണ്ട് കേരള ഡെവലപ്മെൻറ് ഫോറം (കെ ഡി എഫ്) വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി.


വർഷങ്ങളായി ഓവർലോഡ് കാരണം ട്രാൻസ്ഫോർമർ ട്രിപ്പ് ആവുകയും കറണ്ട് ഇടക്കിടെ പോവുകയും ചെയ്യുകയും വോൾട്ടേജ് ക്ഷാമത്തിനാൽ ഇലക്ട്രിക് ഇലക്ട്രോണിക് ഉപകരണങ്ങൾ വോൾട്ടേജ് കൂടിയും കുറവും വരുന്നതിനാൽ കേടുപാടുകൾ വരുന്നതിനാൽ ദുരിത മനുഭവിക്കുകയും ചെയ്യുകയാണെന്ന് പ്രദേശവാസികളും പറയുന്നു.


പതിനാറുങ്ങൽ വടക്കേ മമ്പുറം റോഡിൽ ശാന്തിനഗർ ഭാഗത്തായി ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്നും 50 ഓളം കുടുംബങ്ങൾ താമസിക്കുന്ന കാഞ്ഞിരത്തോടു ഭാഗത്തേക്ക് ത്രീ ഫേസ് കണക്ഷൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് നിവേദനം നൽകിയിട്ടുള്ളത് പരിശോധിച്ച് ധൃുതി പദ്ധതിയിൽ ഉൾപ്പെടുത്തി വേണ്ട നടപടികൾ എടുക്കാമെന്ന് മന്ത്രി അറിയിച്ചു.


സംസ്ഥാന പ്രസിഡൻ്റ് പി എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് വടക്കേ മമ്പുറം, സുബൈർ പി പി, പി എം ഷുക്കൂർ, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം സമർപ്പിച്ചത്.




Follow us on :

More in Related News