Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രാൻസ്ജെൻഡറുകൾക്കായി ഓണാഘോഷം

14 Sep 2024 20:48 IST

- Anvar Kaitharam

Share News :

ട്രാൻസ്ജെൻഡറുകൾക്കായി ഓണാഘോഷം


കൊച്ചി: ട്രാൻസ്ജെൻഡറുകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മാരിവില്ല് ട്രാൻസ്ജെൻഡർ ക്ലിനിക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയ, എറണാകുളം ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ എൺപതിലേറെ ട്രാൻസ്ജെൻഡറുകൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എൽസി ജോർജ് ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു.

എറണാകുളം ജില്ലാ സാമൂഹിക നീതി ഓഫീസർ വി.ജെ. ബിനോയ് തിരുവോണ സന്ദേശം നൽകി. ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ അഷ്റിൻ ഇഷാഖ് ലൂക്ക്, ഷെറിൻ ആൻറണി, മാരിവില്ല് ക്ലിനിക്ക് കോഡിനേറ്റർ വിക്ടർ ജോൺ എന്നിവർ സംസാരിച്ചു. കലാ, കായിക മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു.



Follow us on :

More in Related News