Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ട് വരും.

29 May 2024 10:16 IST

UNNICHEKKU .M

Share News :




മുക്കം: യു. ഡി. എഫ് പ്രതിനിധിയായി മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തുടരുന്ന കെസി വാസന്തി വിജയനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഘടക കക്ഷികളായ മുസ്ലിം ലീഗും ആർ എം പി യും അവർക്ക് അനുവദിച്ച് കിട്ടിയ സമയത്ത് അത് ഉപയോഗപ്പെടുത്തുകയും കോൺഗ്രസിന്റെ അവസരം വന്നപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ താല്പര്യമുള്ളവർ ഉണ്ടായിട്ടും സീനിയർ മെമ്പർ എന്ന നിലക്ക് വസന്തി വിജയനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയായിരുന്നു. പതിമൂന്നാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയ വളപ്പിൽ റസാക്ക് വിജയിച്ചുവരുന്ന മുറക്ക് പ്രസിഡന്റ് സ്ഥാനം വളപ്പിൽ റസാക്കിന് വേണ്ടി മാറ്റി കൊടുക്കാനുംഅന്നുതന്നെ നിർദ്ദേശിച്ചതാണ്. എന്നാൽ, അങ്ങനെ ഒരു തീരുമാനം എടുത്തില്ല എന്നാണ് പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം വാസന്തി വിജയൻ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും മറ്റു നേതാക്കളും നിരന്തരം ബന്ധപ്പെടുകയും പലതവണ ചർച്ചകൾ നടത്തുകയും ചെയ്തെങ്കിലും അത് അംഗീകരിക്കാൻ വാസന്തി വിജയൻ തയ്യാറായില്ല. സാഹചര്യത്തിലാണ് കോൺഗ്രസ് കമ്മിറ്റി ഗത്യന്തരമില്ലാതെ അവിശ്വാസപ്രമേയം എന്ന തീരുമാനത്തിന് നിർബന്ധിതരായിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം. ഇസ്മായിൽ മാസ്റ്റർ, കൺവീനർ വി.എസ് രഞ്ജിത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ എം അപ്പു കുഞ്ഞൻ, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.പി. അഹമ്മദ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News