Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജോലിയിൽ നിന്ന് വിരമിക്കുമ്പോഴും കരുതലും തണലുമായി വിമുക്ത ഭടൻ

02 May 2024 16:53 IST

PALLIKKARA

Share News :

വള്ളിക്കുന്ന് :ജോലിയിൽ നിന്ന് വിരമിക്കുന്ന ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി എസ് ബി. ഐ. ജീവ നകാരനായ വിമുക്ത ഭടൻ വള്ളിക്കുന്ന് സ്വദേശി. അത്താണിക്കൽ ചോപ്പൻകാവ് സ്വാദേശി പറമ്പിൽ വേലായുധൻ ആണ് വിരമിക്കുന്ന ദിവസം വേറിട്ട കാരുണ്യ പ്രവർത്തനവുമായി രംഗത്ത് എത്തിയത്. 17 ആം മത്തെ വയസിൽ ആണ് ആർമിയിൽ ജോലിയിൽ പ്രേവേശിച്ചത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സൈനിക സേവനത്തിനു ശേഷം 1999 ൽ വിരമിച്ചു. നാട്ടിൽ എത്തിയ ഉടനെ ബി. എസ്. എൻ. എലിൽ ജോലിയിൽ പ്രേവേശിച്ചു അഞ്ച് വർഷത്തിന് ശേഷം അന്നത്തെ എസ്. ബി. ടി യിൽ ജോലി കിട്ടി.21 വർഷത്തെ സേവനത്തിനു ശേഷം എസ്. ബി. ഐ. യിൽ നിന്ന് അസോസിയേറ്റ് ആയാണ് വിരമിക്കുന്നത്. വിരമിക്കുന്ന ദിവസമാണ് കൂടുതൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക്‌ കൂടി തുടക്കമിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന 300ഓളം രോഗികൾക്കും കൂട്ടിരിപ്പ് കാർക്കും ഭക്ഷണമെത്തിച്ചും വള്ളിക്കുന്നിലെ പ്രമുഖ ജീവ കാരുണ്യ സംഘടനയായ കാരുണ്യ സ്വയം സഹായ സംഘത്തിന് മെഡിക്കൽ ഉപകരണങ്ങളും നൽകിയുമാണ് ഈ വള്ളിക്കുന്ന് സ്വേദേശി ജീവ കാരുണ്യ മാതൃകയായത്.കടലുണ്ടി പിഷാരിക്കൽ ശ്രീ ദുർഗാ ദേവി ക്ഷേത്രത്തിൽ നിന്നാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വമിട്ടത്.നവരാത്രി ആഘോഷ വേളകളിൽ കാൻസർ രോഗികൾക്കും കിഡ്നി രോഗികൾക്കും സഹായമെത്തിക്കാൻ ഇയാൾ ശ്രെദ്ധിക്കാറുണ്ട്.രാവിലെ വള്ളിക്കു വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽഭാര്യ മിനി, മക്കളായ അഖിൽ, അമൃത മരുമക്കളായ നിനേഷ്, ആതിര ഉൾപ്പെടെയുള്ള കുടുബാങ്ങൾ നേതൃത്വം നൽകി

Follow us on :

More in Related News