Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 07:51 IST
Share News :
മുക്കം: വെസ്റ്റ് ചേന്നമംഗല്ലൂരിലെ തേവും തോട്ടത്തിൽ - എടോളി പാലി സ്വകാര്യവ്യക്തി റോഡ് കൈയേറിയതായി പരാതി. ഇതോടെ32 ഓളം കുടുംബങ്ങൾ ദുരിതത്തിൽ . മുക്കം നഗരസഭയിലെ 21 ഡിവിഷനിൽപ്പെട്ടതും, നഗരസഭയുടെ ആസ്തി രജിസ്ട്രറിലുള്ളതുമാണ് തേവും തോട്ടത്തിൽ -എടോളിപ്പാലി റോഡ്. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിൻ്റെ മധ്യഭാഗത്ത് വെച്ച് ഈ കുടുംബം റോഡ് കൈയേറിമാർഗതടസമുണ്ടാക്കിയിരിക്കയാണന്നന്നാണ് പരാതിപ്പെട്ടിരിക്കുന്നത് . എടോളിപ്പാലി, എടോളികുന്ന്, അരിപ്പ നാടി തുടങ്ങിഭാഗങ്ങളിലെ ജനങ്ങൾ വർഷങ്ങളായി ഉപയോഗിക്കുന്ന റോഡാണിത്. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ നഗരസഭാ അധികൃതർ തയാറായിട്ടില്ലെന്നാണ് ' ആക്ഷേപം ഉയർന്നിരിക്കുന്നത്. റോഡ് തടഞ്ഞതിൻ്റെ വിളിപ്പാടകലെ നിരവധി കുട്ടികൾ പഠിക്കുന്ന നഗരസഭയുടെ സ്മാർട്ട് അങ്കണവാടി നിർമാണംപൂർത്തീകരിച്ചിട്ടുണ്ട്.ഉദ്ഘാടനത്തിനുള്ള ഒരുക്കത്തിലായ ഇ അംഗനവാടിയിലേക്ക് കുട്ടികളെ കൊണ്ട് വരുന്നതിനും ഈ റോഡിലൂടെയാണ് .കൈയേറ്റം ഒഴിവാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും നടപടികൾ നീളുന്നതായി ആക്ഷേപം .
Follow us on :
Tags:
More in Related News
Please select your location.