Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2024 20:51 IST
Share News :
കടുത്തുരുത്തി :ഞീഴൂർ കാട്ടാമ്പാക്ക് വടക്കേനിരപ്പ് ഗവ. യു പി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളം "സ്റ്റാർസ് " പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച വർണ്ണക്കൂടാരം - മാതൃക പ്രീ പ്രൈമറിയുടെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് സഹകരണ- തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനാകും.പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പത്തു ലക്ഷം രൂപ ചിലവഴിച്ചാണ് വർണ്ണക്കൂടാരം സജ്ജമാക്കിയിരിക്കുന്നത്.
വർണ്ണക്കൂടാരത്തിൻ്റെ ഭാഗമായി
പുറത്തു സജ്ജീകരിച്ചിരിക്കുന്ന ഹരിതോദ്യനത്തിൽ കൃത്രിമമായി നിർമ്മിച്ച വെള്ളച്ചാട്ടം, അരുവി, കുളം, പാലം, ഏറുമാടം, ജൈവ പന്തൽ, ശലഭോദ്യാനം, ആകർഷകമായ വിവിധ ഫലങ്ങളുടെ അകൃതിയിലുള്ള ഇരിപ്പിടങ്ങൾ, പക്ഷി മൃഗാദികളുടെ ശില്പങ്ങൾ, ഓപ്പൺ സ്റ്റേജ്, വിവിധ റൈഡുകൾ ആകർഷകമായ കവാടം എന്നിവയുണ്ട്. കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന സ്മാർട്ട് ക്ലാസ്സ് റൂമിൽ ഇന്റർനെറ്റ് സൗകര്യത്തോടെ സ്മാർട്ട് ടീവി,കുഞ്ഞരങ്ങ്,ഭാഷവികസനഇടം, കര കൗശല ഇടം, ഗണിത ഇടം ഇങ്ങനെ വ്യത്യസ്തങ്ങളായ 11ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന യോഗത്തിൽ ജനപ്രധിനിധികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രമുഖരും പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.