Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എച്ച് എൻ എൽ ഈറ്റഫീഡിംഗ് തൊഴിലാളികളുടെ രണ്ടാമത് കൂട്ടായ്മ സംഘടിപ്പിച്ചു.

23 Dec 2024 12:11 IST

santhosh sharma.v

Share News :

വെള്ളൂർ: സർക്കാർ ഏറ്റെടുത്ത് പുതിയ കമ്പനി വന്നെങ്കിലും എച്ച് എൻ എൽ നിലനില്പിനായി പതിറ്റാണ്ടുകളായി പ്രവർത്തിച്ച ഈറ്റഫീഡിംഗ് തൊഴിലാളികൾക്ക് യാതൊരു പരിഗണനയും ലഭിക്കാതെ ജീവിതം വഴിമുട്ടി നിൽക്കുന്ന സ്ഥിതിയാണ് ഇപ്പോഴും നിലവിലുള്ളതെന്ന് അഡ്വ.മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

എച്ച് എൻ എൽ ഈറ്റഫീഡിംഗ് തൊഴിലാളികളുടെ രണ്ടാമത് കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെള്ളൂർ റെക്രിയേഷൻ ക്ലബിൽ നടന്ന കൂട്ടായ്മയിൽ സംഘാടക സമിതി ചെയർമാൻ

വി.കെ. രാജു അദ്ധ്യക്ഷനായി.സാമൂഹിക പ്രവർത്തകൻ റോബർട്ട് തോട്ടുപുറം മുഖ്യാതിഥിയായി. സംഘാടക സമിതി കൺവീനർ കെ.എ ജോസ് റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.

ഏ.ജെ രാജു, ടി.എം ബോസ്, 

വി.സി. മർക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വെള്ളൂർ കുടുംബാരോഗ്യകേന്ദ്രം പാലിയേറ്റീവ് ടീമിന്റെ നേതൃത്വത്തിൽ പരിശോധനാ ക്യാമ്പ് നടത്തി. അസുഖ ബാധിതരായ തൊഴിലാളികളെ , സന്ദർശിക്കുകയും, അവർക്ക് സാമ്പത്തിക സഹായം നല്കിയുമാണ് കൂട്ടായ്മ മുന്നോട്ട് പോകുന്നതെ സംഘാടക സമിതി ചെയർമാൻ

വി.കെ. രാജു പറഞ്ഞു. ക്രിസ്മസ് കേക്ക് മുറിക്കൽ ചടങ്ങും ഇതിനോടനുബന്ധിച്ച് നടത്തി.

Follow us on :

More in Related News