Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2025 15:39 IST
Share News :
കോഴിക്കോട് - മുണ്ടക്കയം ചൂരൽമല പുനരധിവാസത്തിന്റെ സമയം അതിക്രമിച്ചു എന്ന് ടി സിദ്ധീഖ് എംഎൽഎ. ഇക്കാര്യത്തിൽ സർക്കാർ സമയക്രമം പ്രഖ്യാപിക്കണം.
ഉരുൾപൊട്ടലിൽ ഉൾപ്പെട്ട കൃഷിഭൂമിക്ക് നഷ്ടപരിഹാരം നൽകണം. കാർഷിക ആദായം നഷ്ടപ്പെട്ടവർക്കും നഷ്ടപരിഹാരം നൽകണം. ദുരന്ത ബാധിതരെ രണ്ടു തരത്തിൽ കാണുന്നത് കടുത്ത വിവേചനമാണ്. ഇതിന് കാരണം എന്തെന്ന് സർക്കാർ വ്യക്തമാക്കണം. ദുരന്തത്തിൽ പെട്ട എല്ലാവർക്കും 10 സെൻറ് ഭൂമി നൽകണം. ദുരന്ത ബാധിതരുടെ അഭിപ്രായം സ്വരൂപിക്കണം. സർക്കാർ ഇതുവരെ അവരോട് സംസാരിച്ചിട്ടില്ല. കൽപ്പറ്റയിൽ ഭൂമി വിലയുടെ അടിസ്ഥാനത്തിൽ അഞ്ച് സെന്റാക്കി കുറച്ച സർക്കാർ തീരുമാനം തിരുത്തണം. ദുരന്തബാധിതരുടെ പണം പിടിച്ചെടുക്കുന്നത് ചില ബാങ്കുകൾ തുടരുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.
ഒരു തീവ്ര ദുരന്തമായി പ്രഖ്യാപിച്ച ശേഷവും കേരളം ആവശ്യപ്പെട്ട യാതൊരു സഹായ വിഹിതവും ആറുമാസം ആകാറായിട്ടും കേന്ദ്രസർക്കാർ നൽകിയില്ല. കത്തും പ്രഖ്യാപനവും അല്ല ദുരന്തബാധിതർക്ക് വേണ്ടത്. കേന്ദ്രം ഇക്കാര്യത്തിൽ വൈകിപ്പിക്കുന്ന നീതി അത് നിഷേധിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാണാതായ 32 ആളുകൾ ഇനിയുമുണ്ട്. ഈ കുടുംബങ്ങളെ വിളിച്ചു ചേർത്തു അവരുടെ വികാരം മനസ്സിലാക്കാൻ സർക്കാർ ശ്രമിക്കണം. പുറമേ മരണപ്പെട്ടതായി പ്രഖ്യാപിക്കുകയും ആശ്വാസ സഹായം നൽകുകയും ചെയ്യണം.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ രക്ഷാപ്രവർത്തനം മന്ദഗതിയിലായി. ദുരന്തബാധിതർക്കുള്ള സഹായങ്ങൾ വൈകുന്നത് ഏറെ ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Follow us on :
More in Related News
Please select your location.