Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡിന്റെ വശത്തുനിന്ന മരത്തിന്റെ ശിഖരമൊടിഞ്ഞു വീണു

31 Jul 2024 07:39 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് ദേശീയപാതയിൽ പൈങ്ങനാക്ക് സമീപം റോഡിന്റെ വശത്തുനിന്ന മരത്തിന്റെ ശിഖരമൊടിഞ്ഞു വീണത്. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. സമീപത്തെ വൈദ്യുത ലൈനിലേക്ക് മരത്തിന്റെ ശിഖരം വീണതിനെ തുടർന്ന് വൈദ്യുത പോസ്റ്റുകൾക്കും കേടുപാട് സംഭവിച്ചു. ഇതോടെ മുണ്ടക്കയം ടൗണിൽ ഉൾപ്പെടെ ഏറെ നേരം വൈദ്യുതി ബന്ധവും താറുമാറായി. മുൻപും ഈ മരത്തിന്റെ ശിഖരം ഒടിഞ്ഞ് ദേശീയപാതയിൽ വീണ് അപകടാവസ്ഥ സൃഷ്ടിച്ചിരുന്നു.

.

Follow us on :

More in Related News