Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2024 13:56 IST
Share News :
കൊല്ലം സംസ്ഥാന സർക്കാർ രണ്ട് വർഷം മുമ്പ് സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച 1500 കോടിയുടെ കൊല്ലം - പുനലൂർ - ആര്യങ്കാവ് റോഡ് വികസനം ഉപേക്ഷിച്ചിരിക്കുന്നു.
കൊല്ലം തുറമുഖവും , ചിന്നകടയും , തെങ്കാശിയും , തിരുനെൽവേലി , മധുരൈയും ഒക്കെ ആയിട്ട് വ്യാപാര വാണിജ്യ ബന്ധം നടന്നിരുന്ന പാതയായിരുന്നൂ ഇത് . കൊല്ലം ജില്ലയുടെ ഹൃദയത്തിലൂടെ കടന്നു പോകുന്ന പാതയാണ് കൊല്ലം - തിരുമംഗലം ദേശിയപാത . കൊട്ടാരക്കര , പുനലൂർ , കുണ്ടറ തുടങ്ങിയ നഗരങ്ങളിലൂടെ കടന്നൂ പോയിരുന്ന ഈ പാതയുടെ ദേശിയ പാത പദവി നഷ്ടമാകുന്നതോടെ , പാതയുടെ ദേശീയ നിലവാരത്തിൽ ഉള്ള ഭാവി വികസനങ്ങൾക്ക് മങ്ങൽ വീഴുകയാണ് ..
ഈ പാതയുടെ ഇടമൺ മുതൽ കൊല്ലം കല്ലുംതാഴം വരെ 30 മീറ്ററിൽ വികസിപ്പിക്കുകയും പുനലൂർ , കൊട്ടാരക്കര , കുണ്ടറ മേഖലകളിൽ ഗ്രീൻഫീൽഡ് ബൈപ്പാസ്സ് റോഡുകൾ കൊണ്ട് വരണം എന്ന് തുടങ്ങിയ ആവശ്യങ്ങൾ ജനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാതയുടെ ദേശിയ പാത പദവി നഷ്ടമാകാൻ പോകുന്നു എന്ന വാർത്ത വരുന്നത് . മലയോര മേഖലയിലെ പ്രധാന പട്ടണങ്ങളിലൂടെ കടന്ന് പോയി ജില്ലാ ആസ്ഥാനം ആയ കൊല്ലത്ത് എത്തുന്ന പാതയും , കൊല്ലം തുറമുഖവും , മലയോരമേഖലയേയും , തമിഴ്നാടിനേയും ബന്ധിപ്പിക്കുന്ന പാതയും കൂടിയാണ് കൊല്ലം - തിരുമംഗലം ദേശീയ പാതയും അതിലെ കൊല്ലം - ഇടമൺ സെക്ഷനും .
അതിനാൽ പാതയുടെ പ്രാധാന്യവും , പാതകടന്നു പോകുന്ന പട്ടണങ്ങളായ പുനലൂർ , കൊട്ടാരക്കര , കുണ്ടറ , കൊല്ലം നഗരങ്ങളുടെ പ്രധാന്യവും ഉൾകൊണ്ട് .. ഇപ്പോൾ ഉള്ള പാത NH 744 ആയി തന്നെ നിലനിർത്തുകയും . പാരിപ്പള്ളി കടമ്പാട്ടുകോണം - ആര്യങ്കാവ് പാതയേ
NH 744 A എന്ന രീതിയിലും നാമകരണം ചെയ്യണം എന്നതാണ് കൊല്ലത്തേ ജനങ്ങളുടെ ആവശ്യം.
.
Follow us on :
More in Related News
Please select your location.