Fri May 23, 2025 5:14 AM 1ST

Location  

Sign In

പരപ്പനങ്ങാടി നഗരസഭ ഭിന്നശേഷി കലോത്സവം വർണ്ണച്ചിറകുകൾ സംഘടിപ്പിച്ചു.

23 Jan 2025 18:25 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ ഭിന്നശേഷി കലോത്സവം വർണ്ണച്ചിറകുകൾ സംഘടിപ്പിച്ചു. പരപ്പനങ്ങാടി നഗരസഭ വർണ്ണചിറകുകൾ എന്ന പേരിൽ ജാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഭിന്നശേഷി കുട്ടികളുടെ കാലോത്സവം സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ തല കലോത്സവത്തിന് വർണ്ണ ചിറകുകൾ എന്ന പേര് നിർദ്ധേശിച്ച പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂൾ വിദ്യാർത്ഥിയായ പി. ഐശ്വര്യയെ വേദിയിൽ 

സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ആദരിച്ചു. 


കുട്ടികളുടെ വ്യത്യസ്ത കലാ പരിപാടികൾ അവതരിപ്പിച്ച വേദിയിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

വൈസ് ചെയർപേഴ്സൺ ബി പി ഷാഹിദ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ പി മുഹ്സിന, ഖൈറുന്നിസ താഹിർ, സീനത്ത് ആലിബാപ്പു, വി കെ സുഹറ, സി നിസാർ അഹമ്മദ്, മുൻ വൈസ് ചെയർപേഴ്സൺ കെ ഷഹർബാനു, മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, കൗൺസിലർമാരായ കോയ, സുമി റാണി, ജൈനിഷ, ഐ സി ഡി എസ് സൂപ്പർവൈസർ ഷീജ ജോസഫ്,

മുജീബ്, ലത്തീഫ് തെക്കേപാട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സാഹിർ ചടങ്ങിന് നന്ദി പറഞ്ഞു.

Follow us on :

More in Related News