Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മൂന്ന് പദ്ധതികൾ പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

03 Oct 2024 20:55 IST

Basheer Puthukkudi

Share News :

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച രണ്ട് പദ്ധതികളുടെയും ആരംഭിക്കുന്ന ഒരു പ്രവൃത്തിയുടെയും ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച കോടൽനടക്കാവ് സ്കൂൾ പ്രവേശന കവാടം, 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പാലാഴി കളിവീട് അംഗനവാടി കെട്ടിടം എന്നിവയുടെ ഉദ്ഘാടനവും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പുഴമ്പ്രം മങ്ങാട്ട് കോമളക്കുന്ന് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനവുമാണ് എംഎൽഎ നിർവഹിച്ചത്. 


ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി ബാബുരാജൻ, എം സിന്ധു, പി മിനി, മെമ്പർമാരായ എം ഉഷാദേവി, ബിന്ദു ഗംഗാധരൻ, വി ജയദേവൻ, എം.എ റാഹില, പി സതീദേവി, അബ്ദുൽ ഖാദർ, സ്കൂൾ പിടിഎ പ്രസിഡൻ്റ് എം മണികണ്ഠൻ, ഹെഡ്മാസ്റ്റർ പി.കെ മനോജൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News