Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 12:46 IST
Share News :
മുക്കം: രുചി വൈവിധ്യങ്ങളുടെ വർണ്ണ വിഭവങ്ങളുമായി വിദ്യാത്ഥികളുടെ പാചക കല ശ്രദ്ധേ തേടി. അഞ്ചാം ക്‌ളാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ രണ്ടാം പാഠം 'ഭക്ഷണവും മനുഷ്യരും' ലൈവാക്കി മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂൾ വിദ്യാർത്ഥികൾ...ഓരോ വിഭവങ്ങളും അതുണ്ടാക്കുന്ന രീതിയും ചേരുവകളും പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തിൽ നിന്ന് പാചക വിദഗ്ധനായ ഉദ്ഘാടകൻ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തപ്പോൾ വിദ്യാർത്ഥികൾക്കത് വേറിട്ട അനുഭവമായിമാറി.ഒപ്പം അവർ വീട്ടിൽ നിന്ന് കൊണ്ടുവന്ന നൂറ്റിഅമ്പതോളം വെറൈറ്റി ഫുഡുകൾ പരസ്പരം ഷെയർ ചെയ്തതും 'രുചി പത്തായം' ഫുഡ് ഫെസ്റ്റ് മനോഹരമാക്കി.
പ്രമുഖ നടനും ഗായകനും പാചക വിദഗ്ധനുമായ കെ.വി.എ ജബ്ബാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രധാന അധ്യാപകൻ എൻ.കെ.മുഹമ്മദ് സലീം ആധ്യക്ഷത വഹിച്ചു. കെ. അബൂബക്കർ, കെ.പി സക്കീന എന്നിവർ ഭക്ഷണവും മനുഷ്യരും എന്ന വിഷയം വിശദീകരിച്ചു.കെ.അബ്ദുറഷീദ്, കെ. സുലൈഖ, കെ.സി സബാഹ് ബാനു, എ.കെ ഷഹനാസ്, ആയിഷ സംഹത്ത്, മുഹമ്മദ് ഷിഹാദ്, സഹദ്, ഷിഹാബുദീൻ, ടി.റിയാസ് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.