Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2024 19:24 IST
Share News :
വനിതാ കമ്മീഷൻ സെമിനാർ
പറവൂർ: സംസ്ഥാന വനിതാ കമ്മീഷനും ചിറ്റാറ്റുകര പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന സെമിനാർ വനിതാ കമ്മീഷനംഗം എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ അധ്യക്ഷയായി. 'സ്ത്രീകളും ഗാർഹിക സുരക്ഷയും' എന്ന വിഷയത്തിൽ ശാലിനി ബിജു, 'പോഷ് ആക്റ്റ് 2013' എന്ന വിഷയത്തിൽ അഡ്വ. എം പ്രഭ എന്നിവർ ക്ലാസെടുത്തു. ഏഴിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് രതീഷ്, പി പി അരൂഷ്, സിംന സന്തോഷ്, മിനി വർഗീസ്, വി എ താജുദീൻ, സമീറ ഉണ്ണികൃഷ്ണൻ, എം കെ രാജേഷ്, അജയ് ജോർജ് എന്നിവർ സംസാരിച്ചു.
സിഡിഎസ് അംഗങ്ങൾ, ഹരിത കർമ്മ സേന പ്രവർത്തകർ, ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.