Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 15:25 IST
Share News :
കൊരട്ടി വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിലെ ഊട്ടുനേർച്ച തിരുനാളിന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ ജൂൺ നാലാം തീയതി തിരുനാൾ പതാക ഉയർത്തുന്നതോടെ തുടക്കമാകും. ജൂൺ പതിനൊന്നാം തീയതി ചൊവ്വാഴ്‌ചയാണ് അനേകായിരങ്ങൾ പങ്കെടുക്കുന്ന ഊട്ടുനേർച്ച തിരുനാൾ. 2024 തീർത്ഥാടന കേന്ദ്രത്തിൻ്റെ സുവർണ്ണ ജൂബിലി വർഷമാണ്.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് സുവർണ്ണ ജൂബിലി ആഘോഷിക്കുന്നത്. അതിന്റെ ഭാഗമായി ഭവനം ഇല്ലാത്ത നിർധനരായ 50 കുടുംബങ്ങൾക്ക് വിശുദ്ധ അന്തോണീസിൻ്റെ ഭക്തരുടെ സഹായ സഹകരണത്തോടെ 50 ഭവനങ്ങൾ നിർമ്മിച്ചു നൽകുവാൻ പദ്ധതിയിട്ടിരിക്കുന്നു. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 10 ഭവനങ്ങളുടെ ആശീർവാദം ജൂൺ 10ന് നിർവഹിക്കുകയും ജൂൺ 11ന് ഊട്ടുനേർച്ച തിരുനാളിനോടനുബന്ധിച്ച് ദിവ്യബലി മധ്യേ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് കളത്തിപ്പറമ്പിൽ ശേഷിക്കുന്ന 40 ഭവനങ്ങൾക്കായുള്ള അടിസ്ഥാനശിലാശിർവാദം നിർവഹിക്കുകയും ചെയ്യുന്നു.
1974 ൽ ബിഷപ് ജോസഫ് അട്ടിപ്പേറ്റിയാണ് ആലയം ഇവിടെ സ്ഥാപിച്ചത്. സുവർണ്ണ ജൂബിലി വർഷം പ്രമാണിച്ച് ഇറ്റലിയിലെ പാദുവായിൽ നിന്നും വിശുദ്ധ അന്തോണീസിന്റെ ഒരു തിരുശേഷിപ്പ് ജൂൺ പത്തിന് ഇവിടെ പ്രതിഷ്ഠിക്കുന്നതാണ്.
ജൂബിലി ഊട്ടുനേർച്ച തിരുനാളിന് 101 അംഗ കമ്മിറ്റി രൂപീകരിച്ച് മാസങ്ങളായി പ്രവർത്തിക്കുന്നു. ഈ വർഷം ഒന്നരലക്ഷം വിശ്വാസികൾക്കാണ് നേർച്ച ഒരുക്കുന്നത്. ഇരുപതിനായിരം പാഴ്‌സൽ ഭക്ഷണവും നേർച്ച പായസവും ഒരുക്കുന്നുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദേശത്തും വിദൂരങ്ങളിലും ആയിരിക്കുന്നവർക്ക് അവരുടെ ആത്മീയ കാര്യങ്ങൾ നിർവഹിക്കുവാൻ തീർത്ഥാടന കേന്ദ്രത്തിൻ്റെ വെബ്സൈറ്റ് വഴി വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന്
വികാരി ഫാ. ജോസഫ് ബിജു തട്ടാരശ്ശേരി
കൈക്കാരന്മാരായ
ഡൊണേറ്റസ് പെരേപറമ്പിൽ,
ജോളി പുളിയ്ക്കൽ,
ജനറൽ കൺവീനർ
ലെനിൻ റോഡ്രിഗസ് പന്തിപറമ്പിൽ
ജോയിന്റ്റ്റ് കൺവീനേഴ്‌സ്
സെബാസ്റ്റ്യൻ പാറമേൽ,. സേവ്യർ മുല്ലോത്ത്
കേന്ദ്ര സമിതി ലീഡർ, ടെറി കബ്രാൾ
പബ്ലിസിറ്റി കൺവീനർ സോണി പാണ്ടിപ്പിള്ളി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.