Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസിൽ നിന്ന് തെറിച്ചു വീണ് അതിഥിത്തൊഴിലാളിക്ക് പരിക്ക്

24 Sep 2024 18:24 IST

- Anvar Kaitharam

Share News :

ബസിൽ നിന്ന് തെറിച്ചു വീണ് അതിഥിത്തൊഴിലാളിക്ക് പരിക്ക്


പറവൂർ: കെഎസ്ആർടിസി ബസിൻ്റെ പിൻവാതിലിൽ നിന്ന് തെറിച്ച് വീണ് അതിഥിത്തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. തലക്ക് ഗുരുതര പരിക്കേറ്റ റഷീദിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ ആലുവ - പറവൂർ റോഡിൽ മാളികംപീടികക്ക് സമീപത്താണ് സംഭവം. ജോലിക്ക് പോകാനായി ആലുവ ബസിൽ മാളികംപീടിക സ്റ്റോപ്പിൽ നിന്നാണ് റഷീദ് കയറിയത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ നല്ല തിരക്കുണ്ടായിരുന്ന ബസിന്റെ പിന്നിലെ വാതിൽ തുറന്നു പോയതിനെ തുടർന്നാണ് റഷീദ് റോഡിലേക്ക് തെറിച്ചു വീണത്. പരിക്കേറ്റ ഇയാളെ കൊച്ചി മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. കുടുംബത്തോടൊപ്പം മാളികംപീടികയിലാണ് റഷീദ് താമസിക്കുന്നത്.

കെഎസ്ആർടിസി കുത്തകയാക്കി വച്ചിരിക്കുന്ന ഈ റൂട്ടിൽ രാവിലേയും വൈകീട്ടും നല്ല തിരക്കാണ്. സമയമെടുത്ത് വരുന്ന ബസിൽ യാത്രക്കാർക്ക് കയറാനാകാത്ത അവസ്ഥയാണ്. തിരക്കേറിയ സമയങ്ങളിൽ ആവശ്യമായ എണ്ണം സർവീസുകൾ ഏർപ്പെടുത്തണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണ്.


Follow us on :

More in Related News