Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡ് സേഫ്റ്റി ദിനാചരണം;മറവൻതുരുത്തിൽ ബോധവൽക്കരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

29 Dec 2024 14:28 IST

santhosh sharma.v

Share News :

മറവൻതുരുത്ത് : റോഡ് സേഫ്റ്റി ദിനാചരണത്തിൻ്റെ ഭാഗമായി മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണവും റോഡിൻ്റെ വശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. പാലാം കടവിൽ നിന്നാരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി.പി പത്മനന്ദനൻ ഉദ്ഘാടനം ചെയ്തു.

വാർഡ് പ്രസിഡൻ്റ്മാരായ റജി തോമസ്, ബഷീർ മലയിൽ , അനിൽ അനിഴം, ഇ.എസ് ഹരീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. കെ.എം സുകുമാരൻ, ജോയി, പങ്കജാക്ഷൻ, രഘുവരൻ, വിനോദ് പാലശ്ശേരിൽ, ദാസപ്പൻ, ബാബു കോച്ചേൻ തുടങ്ങിയവരും വിവിധ വാർഡുകളിലെ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Follow us on :

More in Related News