Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2024 15:55 IST
Share News :
കൊയിലാണ്ടി:മേപ്പയ്യൂർ നെല്യാടിക്കടവ് റോഡിന് 40 കോടി രൂപ വകയിരുത്തി എന്ന് ആവർത്തിച്ചു പറയുന്ന എം.എൽ.എ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ജൂൺ 29ന് റോഡ് ഗതാഗതയോഗ്യമാക്കി മാറ്റുമെന്ന അദ്ദേഹത്തിൻ്റെ പ്രഖ്യാപനം പാഴ് വാക്കായി മാറിയെന്നും കെ.പി.സി.സി സെക്രട്ടറി സത്യൻ
കടിയങ്ങാട് പ്രസ്താവിച്ചു.മേപ്പയ്യൂർ നെല്യാടിക്കടവ് റോഡിൻ്റെ നിർമാണ പ്രവൃത്തിയിൽ പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഇടപെടണമെന്നും റോഡ് ഗതാഗതയോഗ്യമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം യു ഡി എഫ്
കമ്മിറ്റി കൊയിലാണ്ടി പി.ഡബ്ല്യുഡി ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ചെയർമാൻ ടി.യു.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ജെ.എസ്. എസ് ജില്ലാ കമ്മിറ്റി അംഗം കെ.എം. സുരേഷ് ബാബു.പഞ്ചായത്ത് മെമ്പർ കെ.സി.രാജൻ, നേതാക്കളായ ചുക്കോത്ത് ബാലൻ നായർ ,ബി. ഉണ്ണികൃഷ്ണൻ മാസ്റ്റർ.
ഇ .രാമചന്ദ്രൻ ,റസാക്ക് കുന്നുമ്മൽ, ജി.പി.പ്രീജിത്ത് ,കെ.കെ.സത്താർ, സാബിറ, കെ.വി.രജിത , കെ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ഇ.എം. മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, നേതാക്കളായ ടി.കെ.ഗോപാലൻ, പി.കെ. ഗോവിന്ദൻ ,കെ.എം.വേലായുധൻ, സലാം തയ്യിൽ ,കെ .ടി .അബ്ദുറഹിമാൻ, കെ.സുരേന്ദ്രൻ മാസ്റ്റർ , പി.എം.അശോകൻ ,കെ.പി.സ്വപ്ന കുമാർ ,എം..കെ.സുരേഷ് ബാബു , ടി.കെ.ഷിനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.