Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2024 20:53 IST
Share News :
ചാലക്കുടി :
1833- ൽ ഫെഡറിക്ക് ഓസാനം സ്ഥാപിച്ച ഒരു അത്മായ സംഘടനയായ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി ഇരിഞ്ഞാലക്കുട രൂപത പ്രദേശം ഉൾപ്പെടുന്ന അവിഭക്ത തൃശ്ശൂർ രൂപതയിൽ സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയാകുന്നു . 1948-ൽ ആണ് കേരളത്തിൽ ആദ്യമായി തൃശ്ശൂർ രൂപതയിൽ സെൻട്രൽ കൗൺസിൽ രൂപംകൊണ്ടത്.
ഇതിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട രൂപതകമ്മിറ്റി "ENDURING LOVE" (നിലനിൽക്കുന്ന സ്നേഹം) എന്ന പേരിൽ ആയിരം പേർക്ക് ഡയാലിസിസ് കിറ്റുകൾ സൗജന്യമായി നൽകുന്നു.
സംഘടനയുടെ അന്തർദേശീയ പ്രസിഡണ്ട് ജനറൽ ജുവാൻ മാനുവൽ ബർഗോ ഗോമസ് ചാലക്കുടി ഫൊറോന പള്ളിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ, ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. ജോളി വടക്കൻ, രൂപത പ്രസിഡണ്ട് ജോർജ് തീതായി, വൈസ് പ്രസിഡണ്ടുമാരായ ജോസ് ആന്റോ വാഴപ്പിള്ളി, ടി എ ജോസ്, സീനിയർ അഡ്വൈസർ ജോസഫ് കളത്തിങ്കൽ, രൂപത കമ്മിറ്റി അംഗം ജോസഫ് അമ്പൂക്കൻ, തോമസ് ആലങ്ങാട്ടുകാരൻ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.