Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാര്‍ഷികവിളകള്‍ നശിപ്പിച്ചതായി കര്‍ഷകന്റെ പരാതി

25 Jan 2025 19:54 IST

ജേർണലിസ്റ്റ്

Share News :


ചെറുതോണി: ഉടമസ്ഥന്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത് കാര്‍ഷികവിളകള്‍ നശിപ്പിച്ചതായി കര്‍ഷകന്റെ പരാതി. മുരിക്കാശേരി വെള്ളൂക്കുന്നേല്‍ തോമസ് ജോര്‍ജിന്റെ പുരയിടത്തിലാണ് അക്രമം നടന്നത്. തോമസ് മുരിക്കാശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തോമസ് ജോര്‍ജിന്റെ പുരയിടത്തിലെ നാലുവര്‍ഷം പ്രായമായ 54 തെങ്ങിന്‍ തൈകളും 37 കുരുമുളക് ചെടികളും, ആറ് ജാതി ചെടികളുമാണ് പലതവണയായി സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. കഴിഞ്ഞമാസം നാഗാലാന്‍ഡിലേക്ക് യാത്ര പോയിരുന്ന തോമസ് ജോര്‍ജ് കഴിഞ്ഞദിവസം തിരിച്ചെത്തിയപ്പോഴാണ് തെങ്ങിന്‍ തൈകളും കുരുമുളക് കൊടികളും നശിപ്പിച്ചതായി കണ്ടെത്തിയത്. കൃത്യസമയത്ത് കാര്‍ഷിക ജോലികള്‍ ചെയ്തുവരുന്ന തോമസിന് ഓരോ വര്‍ഷവും മികച്ച വിളവ് ലഭിക്കാറുണ്ട്. മുന്തിയ ഇനത്തില്‍പ്പെട്ട 68 തെങ്ങിന്‍ തൈകളാണ് തോമസ് നട്ടുവളര്‍ത്തിയത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ തൈകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പുതിയ തൈകള്‍ വച്ച് പരിപാലിച്ചു വരുന്നതിനിടെയാണ് വീണ്ടും കൃഷിയിടത്തില്‍ ആക്രമണമുണ്ടായത്. കൃഷി നശിപ്പിച്ചതിലൂടെ സാമ്പത്തിക നഷ്ടത്തിലുപരി തന്നെ മാനസികമായി തളര്‍ത്തിയെന്നും തോമസ് വ്യക്തമാക്കി. ഭാര്യയും മകളും വിദേശത്തായതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ മുരിക്കാശേരി പോലീസ് അന്വേഷണം ആരംഭിച്ചു.


Follow us on :

More in Related News