Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 10:53 IST
Share News :
ഗതാഗതസ്തംഭന ആവിഷ്‌കാര സമരം നടത്തി
പറവൂർ: ദേശീയപാത 66 കടന്നുപോകുന്ന കുനമ്മാവിൽ രണ്ട് അടിപ്പാതകൾ കൂടി അനുവദിക്കണമെന്ന ആവശ്യവുമായി സമര സമിതിയുടെ നേതൃത്വത്തിൽ ഗതാഗതസ്തംഭന ആവിഷ്‌കാര സമരം നടത്തി.
കൂനമ്മാവ് ചിത്തിര കവലയ്ക്കു സമീപമുള്ള സർവീസ് റോഡിലാണ് സമരം നടത്തിയത്. അശാസ്ത്രീയമായ പാത നിർമാണം മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന വാഹന കുരുക്കു ചിത്രീകരിച്ചാണ് പ്രതീകാത്മക സമരം നടത്തിയത്.
യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി മിനിറ്റുകൾ മാത്രമാണ് ഗതാഗത സ്തംഭന സമരം നടത്തിയത്. ജില്ലാ പഞ്ചായത്തംഗം കെ.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ തമ്പി മേനാച്ചേരി അധ്യക്ഷത വഹിച്ചു. ഡെന്നി തോമസ്, വി എച്ച്. ജമാൽ, ജസ്റ്റിൻ ഇലഞ്ഞിക്കൽ, ടോമി ചന്ദനപ്പറമ്പിൽ, എ.ഒ. ആന്റപ്പൻ, മാത്തപ്പൻ കാനപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. കൂനമ്മാവ് മാർക്കറ്റിനു സമീപവും ആട്ടേത്തറ പള്ളിക്കടവു റോഡിലും അടിപ്പാതകൾ നിർമിക്കണമെന്നാണ് ആവശ്യം.
Follow us on :
Tags:
More in Related News
Please select your location.