Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീനാരായണ ഗുരുദേവന്റെ 97 മത് മഹാസമാധി ദിനാചരണവും,ശാന്തി യാത്രയും, പൊതുസമ്മേളനവും, സംഘടിപ്പിച്ചു.

21 Sep 2024 18:47 IST

- SUNITHA MEGAS

Share News :



 കടുത്തുരുത്തി: ജീവിതംകൊണ്ടും ദർശനങ്ങൾ കൊണ്ടും ഒരു ജനതയെയും കാലഘട്ടത്തെയും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച വിശ്വഗുരുവിന്റെ 97 മത് മഹാസമാധി ദിനം,ശാഖ നമ്പർ 6383 വാലാച്ചിറ എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ , ശാന്തി യാത്രയും പൊതുസമ്മേളനം പ്രഭാഷണംനടന്നു. രാവിലെ ആറിന് നടതുതുറക്കൽ 6.30ന് ഗുരുദേവ കീർത്തന ആലാപനം 7.15ന് ആത്മോപദേശ ശതകം സാമൂഹാലാപനം, 

8:30ന് വിശേഷാൽ ഗുരുപൂജ 

9. 30നു വിശ്വശാന്തി പൂജകൾ,10നു സമൂഹപ്രാർത്ഥന, 10.30ന് ശാന്തി യാത്ര ശാഖാ മന്ദിരത്തിൽ പുറപ്പെട്ട്, റെയിൽവേഗേറ്റ്,

 മേട്ടുംപാറ , ചാക്കിരിമുക്ക്, വാലാചിറ കടവ് വഴി ക്ഷേത്നത്തിൽ എത്തിച്ചേർന്നു.... 

തുടർന്ന് എസ്എൻഡിപി യോഗം സൈബർ സേനമുൻ ചെയർമാൻ സുരേഷ് ബാബു മാധവൻ ഗുരുദേവ പ്രഭാഷണവും നടത്തി.

 11.30നു നടന്ന പൊതുസമ്മേളനത്തിൽ ശാഖയോഗം പ്രസിഡണ്ട് സോമൻ കണ്ണം പുഞ്ചയിൽ ന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ് പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.

 ശാഖാ യോഗം സെക്രട്ടറി പ്രശാന്ത് തോട്ടത്തിൽ സ്വാഗതവും, ശാഖ യോഗം വൈസ് പ്രസിഡണ്ട് ഷിബു കെ പി,

മാനേജിംഗ് കമ്മിറ്റി ബിനു, വനിതാ സംഘം പ്രസിഡന്റ് ഊർമ്മിള ദിവാകരൻ,

 സെക്രട്ടറി വിനീത അനിൽകുമാർ, സുരേന്ദ്രൻ തേജസ് ഭവൻ എന്നിവർ ഗുരുദേശ സന്ദേശങ്ങൾനൽകി.

തുടർന്ന് 2.30ന് ഗുരുപൂജ 3. 20ന് വടയാർ സുരേഷ് ശാന്തിയുടെ നേതൃത്വത്തിൽ മഹാസമാധി സമർപ്പണം, തുടർന്ന് അന്നദാനവും നടന്നു...


 

Follow us on :

More in Related News